Breaking News

കാറിൽ കടത്തുകയായിരുന്ന എം ഡി എം എ മയക്കു മരുന്നുമായി രണ്ടു പേർ മഞ്ചേശ്വരം പോലീസിന്റെ പിടിയിൽ


മഞ്ചേശ്വരം: കാറില്‍ കടത്തുകയായിരുന്ന 5.7 ഗ്രാം എം ഡി എം എ മയക്കുമരുന്നുമായി രണ്ടു പേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. കുണിയയിലെ ഷമീര്‍ (32) ധര്‍മ്മത്തടുക്കയിലെ അസീബ് (30) എന്നിവരാണ് അറസ്റ്റിലായത്. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.  ആന്‍റി ഡ്രഗ് ക്യാമ്പൈന്‍ ‘യോദ്ധാവ്’ നോടനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ്സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘ക്ലീന്‍ കാസര്‍ഗോഡ്’ ഓപറേഷന്‍റെ ഭാഗമായി മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ സന്തോഷ്‌ കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം എസ്.ഐ അന്‍സാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മംഗളൂരു ഭാഗത്ത്‌ നിന്ന് ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നതിനിടെ എം ഡി എം എ മയക്കു മരുന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും പിന്തുടര്‍ന്നാണ് പോലീസ് പിടികൂടിയത്

No comments