Breaking News

'തൊഴിൽദിനം 200 ആയി ഉയർത്തണം': എൻ.ആർ.ഇ.ജി വർക്കേർസ് യൂണിയൻ കിനാനൂർ കരിന്തളം പഞ്ചായത്ത് കൺവെൻഷൻ


ചോയ്യങ്കോട്: തൊഴിലുറപ്പ് മേഖലയിൽ തൊഴിൽ ദിനം-200 ആയി ഉയർത്തണമെന്ന് എൻ.ആർ.ഇ.ജി വർക്കേർസ് യൂണിയൻ കിനാനൂർ - കരിന്തളം പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. ചോയ്യങ്കോട് ചന്തു ഓഫിസർ സ്മാരക മന്ദിരത്തിൽ നടന്ന കൺവെൻഷൻ സംസ്ഥാനക്കമ്മറ്റിയംഗം എം.രാജൻ ഉൽഘാടനം ചെയതു. ടി.വി. കാർത്യായനി അധ്യക്ഷയായി. ഏരിയാ സെക്രട്ടറി പാറക്കോൽ രാജൻ. ഷൈ ജമ്മ ബെന്നി.വി.വി.കുമാരൻ.കെ.വി. അജിത് കുമാർ.പി.കെ.രമണി. രമണി ഭാസ്ക്കർ. എന്നിവർ സംസാരിച്ചു. വി.കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു

ഭാരവാഹികൾ: ഷൈ ജമ്മ ബെന്നി (പ്രസിഡണ്ട്) വി.കുഞ്ഞിരാമൻ (സെക്രട്ടറി) വി.കുമാരൻ ട്രഷറർ)



No comments