Breaking News

കോടോംബേളൂർ അട്ടക്കണ്ടത്ത് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും, സ്വയം പ്രതിരോധ പരിശീലനവും സംഘടിപ്പിച്ചു


എടത്തോട്: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 9-ാം വാർഡ്‌ അട്ടക്കണ്ടം കുടുംബശ്രീ  എ.ഡി.എസിന്റെയും ജെൻഡർ റിസോഴ്സ് സെന്ററിന്റെയും കേരള പോലീസ് വനിത സെൽ കാസർഗോഡ് എന്നിവയുടെ  നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും

സ്വയം പ്രതിരോധ പരിശീലനവും അട്ടക്കണ്ടം സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. പരിപാടി ഗ്രാമപഞ്ചായത്തംഗം എം.വി.ജഗന്നാഥിൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു: കമ്യൂണിറ്റി കൗൺസിലർ കെ.വി.തങ്കമണി, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീമതി പ്രസീത, സജിത എന്നിവർ ക്ലാസ്സെടുത്തു.വാർഡ് കൺവീനർ മധു കോളിയാർ, ശങ്കരൻ നമ്പൂതിരി ,രാമകൃഷ്ണൻ കോളിയാർ, എ. ഡി. എസ് പ്രസിഡൻ്റ് ശ്രീജ.പി.കെ ,ലതിക .ടി വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു കുടുംബശ്രീ സി.ഡി.എസ് അംഗം പി. ജാനകി സ്വാഗതവും എ.ഡി.എസ്.സെക്രട്ടറി ശശികല വി.വി. നന്ദിയും പറഞ്ഞു.

No comments