കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നും കഞ്ചാവുമായി 3 യുവാക്കൾ ബേക്കൽ പോലീസിൻ്റെ പിടിയിൽ
ബേക്കൽ: കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നും കഞ്ചാവുമായി
മൂന്ന് യുവാക്കൾ ബേക്കൽ പോലിസിന്റെ പിടിയിൽ.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലഹരി വിമുക്ത സംസ്ഥാനം എന്ന ഉദ്ദേശത്തോടുകൂടി
നടപ്പിലാക്കിവരുന്ന ആന്റി ഡ്രഗ് ക്യാമ്പയിൻ 'യോദ്ധാവ്'നോട് അനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി ഡോ:
വൈഭവ് സക്സേന ഐ പി എസിന്റെ നേതൃത്വത്തിൽ
നടക്കുന്ന ‘ക്ലീൻ കാസർകോട് ‘ ഓപ്പറേഷന്റെ ഭാഗമായി '
ബേക്കൽ ഡി വൈ എസ് പി.സി കെ സുനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
മാരകമയക്കുമരുന്നായ എൽ എസ് ഡി സറ്റാമ്പ്, 50 ഗ്രാം കഞ്ചാവ് പിടികൂടി
അരവിന്ദ് മുരളി (21) കളനാട്, അബ്ദുൾ ഖാദർ അസീം(23), കുഞ്ചത്തൂർ, മുഹമ്മദ് യാസീൻ(20) ഉളിയത്തടുക്ക എന്നിവരെ പട്രോളിങ് നടത്തുകയായിരുന്ന ബേക്കൽ ഇൻസ്പെക്ടറും
സംഘവും അറസ്റ്റ് ചെയ്തു. സംഘത്തിൽ എസ് ഐ രജനീഷ് എം, ജൂനിയർ എ എസ് ഐ സാലിം കെ സീനിയർ സിവിൽ പോലീസ് എന്നിവരും ഉണ്ടായിരുന്നു.
No comments