Breaking News

തെരുവുനായ ശല്യം : ബോധവത്കരണവുമായി കോടോത്ത് അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ്


ഒടയഞ്ചാൽ: വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യം മനുഷ്യ ജീവന് തന്നെ ഭീഷണിയായി വരുബോൾ അതിനെതിരെ ശക്തമായ ബോധവത്കരണം സ്കൂൾ ഉൾപ്പെടുന്ന ഗ്രാമപ്രദേശങ്ങളിൽ കോടോത്ത്  അംബേദ്കർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് നടത്തി. യഥാസമയം നായകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുക, പേവിഷബാധയേറ്റാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക, നായകളെ അലഞ്ഞ് തിരിഞ്ഞ് നടക്കാൻ അനുവദിക്കാത്തിരിക്കുക എന്നിവയിൽ ഊന്നി ആയിരുന്നു ബോധവത്കരണം. ബോധ വത്കരണത്തിന് പ്രോഗ്രാം ഓഫീസർ ജയരാജൻ നേതൃത്വം നൽകി. ലീഡർമാരടക്കം 38 വോളൻഡിയർമാർ ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തു.

No comments