Breaking News

ജനാധിപത്യ മഹിളാ അസോസിയേഷൻ എളേരി ഏരിയാ സമ്മേളനം കൊന്നക്കാട് സമാപിച്ചു


വെള്ളരിക്കുണ്ട്:  കേരളത്തിലെ ജനപക്ഷ, സ്ത്രീപക്ഷ ജനകീയ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ എളേരി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ചകൾക്ക് ജില്ലാ പ്രസിഡന്റ് പി സി സുബൈദയും, പ്രവര്‍ത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്ക് ഏരിയ സെക്രട്ടറി ടി കെ ചന്ദ്രമ്മയും മറുപടി പറഞ്ഞു. സി വി ഉണ്ണികൃഷ്ണൻ, കയനി ജനാർദനൻ, കെ പി നാരായണൻ, കെ പി ലക്ഷ്മി, എം കുഞ്ഞമ്പു എന്നിവർ സംസാരിച്ചു.പ്രസീഡിയത്തിന് വേണ്ടി പ്രസീത രാജനും സംഘാടക സമിതിക്ക് വേണ്ടി കെ ദിനേശനും നന്ദി പറഞ്ഞു.ഭാരവാഹികൾ: പ്രസീത രാജൻ(പ്രസിഡന്റ്), എൽ ചന്ദ്രിക,  എസ് അനിത(വൈസ് പ്രസിഡന്റ്), ടി കെ ചന്ദ്രമ്മ (സെക്രട്ടറി), കെ പി ലക്ഷ്മി, ജയശ്രീ കൃഷ്ണൻ(ജോയിന്റ് സെക്രട്ടറി), സുധ രാജേഷ്(ട്രഷറർ). കൊന്നക്കാട് എം സി ജോസഫൈൻ നഗറിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന ട്രഷറർ ഇ പത്മാവതി ഉദ്ഘാടനം ചെയ്തു.പ്രസീത രാജൻ അധ്യക്ഷയായി. ടി കെ ചന്ദ്രമ്മ സ്വാഗതം പറഞ്ഞു

No comments