Breaking News

ബിജെപി നേതൃത്വത്തിൽ കൊന്നക്കാട് പി.സുമൈദൻ നായർ അനുസ്മരണ യോഗം നടത്തി ജില്ലാ പ്രസിഡൻ്റ് രവീശതന്ത്രികുണ്ടാർ ഉദ്ഘാടനം ചെയ്തു


കൊന്നക്കാട്: ബി.ജെ.പി.നേതാവായിരുന്ന പി.സുമൈദൻ നായരുടെ ചരമവാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി. അനുസ്മരണ യോഗം നടത്തി. കൊന്നക്കാട് പൈതൃകം ഓഡിറ്റോറിയത്തിൽ  നടന്ന അനുസ്മരണ പരിപാടി ബി.ജെ.പി.കാസറഗോഡ് ജില്ലാ പ്രസിഡൻ്റ് രവീശതന്ത്രികുണ്ടാർ ഉദ്ഘാടനം ചെയ്തു. ആദ്യകാല ബി ജെ പി പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.

ബി.ജെ.പി. വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡൻ്റ് രാഹുൽ പരപ്പ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എൻ.മധു, കർഷകമോർച്ച ജില്ലാ പ്രസിഡൻറ് വി.കുഞ്ഞിക്കണ്ണൻ, ബി.ജെ.പി.ജില്ലാ കമ്മിറ്റിയംഗങ്ങളായ പ്രമോദ് വർണം, കരിമ്പിൽ രാജഗോപാൽ, ടി സി.രാമചന്ദ്രൻ, വെസ്റ്റ്എളേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സുരേഷ് കമ്മാടം, സാജൻ പുഞ്ച, അരുൺ എസ്.വി. എന്നിവർ പ്രസംഗിച്ചു. ബളാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ.എസ്.രമണി സ്വാഗതവും, കെ.ആർ.മണി നന്ദിയും പറഞ്ഞു.

No comments