Breaking News

മഞ്ചേശ്വരത്ത് ലക്ഷങ്ങളുടെ കുഴൽപ്പണ വേട്ട


മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ കുഴല്‍പ്പണ വേട്ട. ഇന്‍സ്പെക്ടര്‍ കെ.എസ് സജിത്തിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയില്‍ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ നിന്നുമാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 30 ലക്ഷം രൂപ പിടികൂടിയത്. സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശിയായ യാഷ്ദീപ് ശരത് ദോപ്പഡെയെന്ന 22-കാരനെ കസ്റ്റഡിയിലെടുത്തു. മലപ്പുറം മഞ്ചേരിയിലെ ജ്വല്ലറിയിലേക്കുള്ളതാണ് പണമെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.


No comments