Breaking News

മലയോരവും മയക്കുമരുന്ന് മാഫിയകളുടെ പിടിയിലോ..? 10 ലക്ഷത്തിന്റെ എംഡിഎംഎ മയക്കുമരുന്നുമായി കിനാനൂർ കൂവാറ്റി സ്വദേശി അറസ്റ്റിൽ


കാലിച്ചാനടുക്കം: 10 ലക്ഷം രൂപ വില വരുന്ന 196 ഗ്രാം എംഡി എംഎയുമായി യുവാവിനെ കാസർഗോഡ് എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടി. കിനാനൂർ കൂവാറ്റി സ്വദേശി വി. രഞ്ജിത്താണ്  പിടിയിലായത്. ഡ്രൈ ഡേ ഭാഗമായുള്ള പരിശോധനയ്ക്കിടെ  കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത്  നിന്നുമാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്  ഇൻസ്പെക്ടർ ജി. വിനോജിന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ പിടികൂടിയത്.  പ്രിവന്റ്റ്റീവ് ഓഫീസർമാരായ  സി കെ.അഷ്റഫ്, കെ. സുരേഷ് ബാബു, എം.വി സുധീന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എ. സാജൻ, സി.അജീഷ്  തുടങ്ങിയവരാണ് ലഹരി വേട്ട നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത്.

No comments