Breaking News

തിരുവനന്തപുരത്ത് വാടകവീട്ടിൽ നിന്ന് കണ്ടെടുത്തത് 158 കോടിയുടെ മയക്കുമരുന്ന്, രണ്ടുപേർ അറസ്റ്റിൽ



തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വൻ ലഹരി വേട്ട. 158 കോടിയുടെ ഹെറോയിൻ ഡിആര്‍ഐ പിടികൂടി. ആഫ്രിക്കയിൽ നിന്നാണ് ഹെറോയിന്‍ എത്തിച്ചത്. മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന രമേശ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ബാലരാമപുരത്ത് വാടക വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു 22 കിലോ ഹെറോയിന്‍. സിംബാബ്വെ ഹരാരെയിൽ നിന്നും മുംബൈയിലെത്തിച്ച ശേഷം ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ഇവര്‍ എങ്ങോട്ടാണ്, ആര്‍ക്കുവേണ്ടിയാണ് ഇത്രയും മയക്കുമരുന്ന് വീട്ടില്‍ സൂക്ഷിച്ചതെന്ന കാര്യത്തില്‍ വ്യക്തതയല്ല.

കെട്ടിടത്തിൻ്റെ മുകൾ നിലയിൽ വാടകക്ക് മുറിയെടുത്ത് രണ്ട് മാസമായി താമസിച്ച് വരികയായിരുന്നു ഇരുവരും. ബാലരാമപുരം നെല്ലിവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നര്‍കോട്ടിക് കണ്‍ട്രോല്‍ ബ്യൂറോ ചെന്നൈ യൂനിറ്റിലെ ഉദ്യോഗസ്ഥരെത്തിയാണ് ബുധനാഴ്ച രാത്രി ഇവരെ പിടികൂടിയത്.

No comments