Breaking News

എംബിസിഎഫ് ജില്ലാ കമ്മറ്റി യോഗം കാഞ്ഞങ്ങാട് നടന്നു സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദകുമാർ വെള്ളരിക്കുണ്ട് ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്:  മലബാർ ദേവസ്വം  ബോർഡിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന സ്വകാര്യ ക്ഷേത്രങ്ങളിലെ മുഴുവൻ ആചാരസ്ഥാനികരുടെയും   കോലധാരികളുടേയും  അപേക്ഷകൾ തീർപ്പ് കല്പിച്ച്  ധനസഹായം നൽകണ മെന്ന് മോസ്റ്റ് ബാക്ക് വേഡ് കമ്യൂണിറ്റി ഫെഡറേഷൻ (MBCF) കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  


മാസങ്ങളായി മുടങ്ങിക്കിടന്നതും ഓണത്തിനു മുമ്പെങ്കിലും ആചാര സ്ഥാനികർക്കും കോലധാരികൾക്കും ലഭിക്കേണ്ടിയിരുന്ന ധനസഹായം  ഇപ്പോഴെങ്കിലും നൽകുവാനുള്ള കേരള സർക്കാരിൻ്റെ തീരുമാനം സ്വാഗതർഹമാണെന്നും യോഗം വിലയിരുത്തി. 


18 ന് പാലക്കാട് വെച്ച് നടക്കുന്ന മുപ്പതോളം വരുന്ന അംഗ സംഘടനകളുടെ കൂട്ടായ്മയായ എം ബി സി ഡബ്ല്യുഎഫ് ൻ്റെ വനിതാ സംസ്ഥാന സമ്മേളനം വൻ വിജയ പ്രദമാക്കുവാനും യോഗം തീരുമാനിച്ചു..  41 ഓളം വരുന്ന നാടാർ സമുദായത്തെ മൂന്ന് ശതമാനം സംവരണം മാത്രമുള്ള 81 സമുദായക്കാരുടെ കൂടെ കൂട്ടി ചേർത്ത നടപടി അപലനീയമാണെന്നും യോഗം ചർച്ച ചെയ്തു. 


യോഗo എംബിസിഎഫ് സംസ്ഥാന കമ്മിറ്റി വൈസ്  പ്രസിഡന്റ്  നന്ദകുമാർ വെള്ളരിക്കുണ്ട് ഉദ്ഘാടനം ചെയ്തു. അഖില കേരള യാദവ സഭ സംസ്ഥാന രക്ഷാധികാരി  വയലപ്രം നാരായണൻ,  കേരള വെളുത്തേടത്ത് നായർ സമാജം സംസ്ഥാന പ്രസിഡണ്ട് വി.കൃഷ്ണൻ മാസ്റ്റർ,  കേരള യോഗി സർവ്വീസ് സംഘം സംസ്ഥാന പ്രസിഡണ്ട് പി. വൈ. കുഞ്ഞി കൃഷ്ണൻ, ജയചന്ദ്രൻ, വാണിയ സമുദായ സമിതി അംഗം ചന്ദ്രബാബു, എന്നിവർ സംസാരിച്ചു.  യോഗത്തിൽ അഖില കേരള യാദവ സഭ സംസ്ഥാന ജനറൽ സെക്രട്ടറിയും എം.ബി.സി.എഫ് ജില്ലാ പ്രസിഡണ്ട്  കെയം.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു,  ജില്ലാ സെക്രട്ടറി എ. അരവിന്ദാക്ഷൻ ന്യൂ സ്വാഗതവും, വാണിയ സമുദായ സമിതി സംസ്ഥാന ജില്ലാ ഭാരവാഹി ബാലകൃഷ്ണൻ പി വി നന്ദിയും പറഞ്ഞു.

No comments