തെരുവുനായ ഹോട്ട് സ്പോട്ട്: വെള്ളരിക്കുണ്ട് താലൂക്കിൽ വെസ്റ്റ്എളേരി
വെള്ളരിക്കുണ്ട് : സംസ്ഥാനത്ത് തെരുവുനായ ആക്രമണം കൂടുതൽ നടക്കുന്ന 169 തദ്ദേശഭരണ സ്ഥാപന പ്രദേശങ്ങളെ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തെരുവുനായ നിയന്ത്രമത്തിന് തീവ്രയജ്ഞപരിപാടിക്ക് 684 ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി. ആരോഗ്യ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും പട്ടികയിലുള്ള ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം ചേര്‍ത്താണിത്. അരോഗ്യ വകുപ്പിന്റെ പട്ടികയില്‍ 514 ഹോട്ട്‌സ്‌പോട്ടുകളും മൃഗസംരക്ഷണ വകുപ്പിന്റെ പട്ടികയില്‍ 170 ഹോട്ട്‌സ്‌പോട്ടുകളുമാണ് ഉള്ളത്.
വെള്ളരിക്കുണ്ട് താലൂക്കിൽ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത് ഈ ഗണത്തിൽ പെട്ടു. ഇതുവരെയായി 127 തെരുവുനായ ആക്രമണങ്ങൾ ശ്രദ്ധയിൽ പെട്ടതു കൊണ്ടാണ് വെസ്റ്റ്എളേരിയെ അതിതീവ്ര പ്രദേശമായി പ്രഖ്യാപിച്ചത്.
കാസറഗോഡ് ജില്ലയിൽ ഇതുവരെ 388 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട എൻമകജെ .266 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട മംഗൽപാടി എന്നീ ഗ്രാമപഞ്ചായത്തുകളും കാസറഗോഡ് ജില്ലയിൽ നിന്ന് ഹോട്ട് സ്പോട്ടിൽ പെട്ടു
No comments