Breaking News

‘ഭാര്യ ലോട്ടറി എടുക്കരുതെന്ന് പറഞ്ഞിരുന്നു, പക്ഷേ അവസാനമായി ഭാഗ്യം പരീക്ഷിക്കാമെന്ന് വിചാരിച്ചു’: അനൂപ്


ഓണം ബമ്പർ ഒന്നാം സമ്മാനം അടിച്ച ശ്രീവരാഹം സ്വദേശി അനൂപിന് ഇന്നലെ ഉറങ്ങാൻ സാധിച്ചിട്ടില്ല. ഒറ്റ ദിവസം കൊണ്ട് വന്നുകയറിയ ഭാഗ്യത്തിന്റെ ആഹ്ലാദത്തിലും അമ്പരപ്പിലുമാണ് ആ കുടുംബം. പണം എങ്ങനെ വിനിയോഗിക്കണമെന്നെല്ലാം അനൂപിന് വ്യക്തമായ ധാരണയുണ്ടെന്ന് അനൂപ്

‘യൂട്യൂബിലൊക്കെ നോക്കി പണം എങ്ങനെ വിനിയോഗിക്കണമെന്ന് പഠിച്ച് വച്ചിട്ടുണ്ട്. ഇനി എല്ലാം ഭംഗിയായി ചെയ്യണം’- അനൂപ് പറയുന്നു.

ഭാര്യ ലോട്ടറി എടുക്കരുതെന്ന് പറഞ്ഞിരുന്നുവെന്ന് അനൂപ് പറയുന്നു. അടുത്തിടെയായി അനൂപിന് ലോട്ടറി അമിതമായി എടുക്കുന്ന ശീലമുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഭാര്യ ലോട്ടറി എടുക്കുന്നതിൽ നിന്ന് അനൂപിനെ വിലക്കിയിരുന്നുവെന്നും അനൂപ് പറഞ്ഞു.


മലേഷ്യയിലേക്ക് പോകാൻ നിന്നപ്പോഴാണ് അനൂപ് ലോട്ടറി എടുക്കുന്നത്. മലേഷ്യയിൽ ഷെഫായാണ് അനൂപിന് ജോലി കിട്ടിയത്. പോകുന്നതിന് മുൻപ് ഒരു ലോട്ടറി കൂടിയെടുത്ത് ഭാഗ്യം പരീക്ഷിക്കാമെന്ന് കരുതിയാണ് ഓണം ബമ്പർ എടുത്തത്.

ഇനി അനൂപ് മലേഷ്യയ്ക്ക് പോകുന്നില്ല. ജോലി നൽകിയ സ്ഥാപനം ഇന്നലെ അനൂപിനെ വിളിച്ചിരുന്നു. എന്നാൽ വരുന്നില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് അനൂപ് പറഞ്ഞു.

No comments