Breaking News

പൊതു സ്ഥലങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം എണ്ണപ്പാറ കോളിക്കാലിൽ നടന്നു


എണ്ണപ്പാറ: പരപ്പ ബ്ലോക്ക് പഞ്ചായത്തിൻ്റെ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളുടെ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് പൊതു സ്ഥലങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം കോടോംബേളൂർ ഗ്രാമപഞ്ചായത്തിലെ കോളിക്കാൽ ഭഗവതിക്കാവ് എണ്ണപ്പാറ പരിസരത്ത് വച്ച് പരപ്പബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു കോടോ ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ അദ്ധ്യക്ഷത വഹിച്ചു മുഖ്യ പ്രഭാഷണം കാസർഗോഡ് എൻ ,ആർ ,ഇ 'ജി എസ് ജില്ലാ ഓഫിസർ, കെ പ്രദീപൻ നടത്തി, ആശംസ അറിച്ച് 'സംസാരിച്ചത് പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി ക്യഷ്ണൻ, കോടോംബേളൂർ CDSചെയർപേഴ്സൺ ബിന്ദുകൃഷ്ണൻ വാർഡ് മെമ്പർ കെ രാജീവൻ.പഞ്ചായത്ത് അസി.സെക്രട്ടറി രൂപേഷ് പഞ്ചായത്ത് RP രാമചന്ദ്രൻ മാഷ് കാവ് സെക്രട്ടറി ഉത്തമൻ ,ബാലക്യഷ്ണൻ മാസ്റ്റർ പരപ്പ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി കെ സുമേഷ് കുമാർ സ്വാഗതവും കോടോംബേളൂർ ഗ്രാമപഞ്ചായത്ത് എൻ,ആർ, ഇ, ജി, എസ്, എ, ഇ, ബിജു.കെ നന്ദിയും പറഞ്ഞു

No comments