Breaking News

കിനാനൂർ കരിന്തളം കുടുംബശ്രീ സി.ഡി.എസിൽ ഗൃഹോപകരണ റിപ്പയറിംഗ്, തുണിസഞ്ചി, പേപ്പർബാഗ് നിർമ്മാണ പരിശീലനം തുടങ്ങി

കരിന്തളം: കുടുംബശ്രീ ജില്ലാമിഷൻ കാസർഗോഡ്, കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്, ജോബ് കഫെ സ്കിൽ ആന്റ് മാനേജ്മെന്റ് പരിശീലനകേന്ദ്രം നേതൃത്ത്വത്തിൽ കിനാനൂർ കരിന്തളം കുടുംബശ്രീ സി.ഡി.എസിൽ നടത്തുന്ന ഗൃഹോപകരണങ്ങളുടെ റിപ്പയറിംഗ്, തുണി സഞ്ചി പേപ്പർ  ബേഗ് നിർമ്മാണ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി ഉഷരാജു അദ്ധ്യക്ഷത വഹിച്ചു.കുടുംബശ്രീ ഡി.എം.സി ടി.ടി.സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു.ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ  അജിത്ത് കുമാർ.കെ.വി, പഞ്ചായത്ത് സെക്രട്ടറി എൻ.മനോജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി പി.ധന്യ, കെ കൈരളി,ഉമേശൻ വേളൂർ,ശ്രീ മനോജ് തോമസ്,എം.ബി രാഘവൻ,സിൽവി ജോസഫ്, വി.സന്ധ്യ,

ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജോബ് കഫെ മാനേജർ ശ്രീ എ.വി രാജേഷ്,ജോബ് കഫെ ട്രെയിനർ ഹരീഷ്.എ.വി എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു.സി.ഡി.എസ് മെമ്പർ സെക്രട്ടറി ശ്രീമതി ഷീല.പി.യു സ്വാഗതവും വൈസ് ചെയർപേഴ്സൺ ശ്രീമതി സീന.കെ.വി നന്ദിയും പറഞ്ഞു.എസ്.ടി ആനിമേറ്റർ കോ ഓർഡിനേറ്റർ ശ്രീ മനീഷ്, സി.ഡി.എസ്,എ.ഡി.എസ് അംഗങ്ങൾ,കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു. 

No comments