Breaking News

'ക്ലീൻകേരള, ഉണർവ്വ്': പരപ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ആന്റി നർകോട്ടിക് ക്ലബ്ബിന്റെ അവലോകനയോഗം ചേർന്നു


വെള്ളരിക്കുണ്ട്: ജനമൈത്രി വെള്ളരിക്കുണ്ട് ശിശു സൗഹൃദ കർമ പരിപാടി ഭാഗമായി പരപ്പ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ആന്റി നർകോട്ടിക് ക്ലബ്ബിന്റെ അവലോകനയോഗം വിളിച്ചു ചേർത്തു. ക്ളീൻ കേരള, ഉണർവ് പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തെ നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചർച്ചചെയ്തു. രക്ഷകർത്താക്കളും അധ്യാപകരും ഇത്തരം സാഹചര്യത്തെ ഏതൊക്കെ വിധത്തിൽ പ്രതിരോധിക്കണം എന്നതും ചർച്ച ചെയ്യുകയുണ്ടായി. ലഹരിക്കെതിരെ സ്വയം പ്രതിരോധിക്കാൻ കുട്ടികളെ പ്രാപ്തരാക്കാനും നിർദ്ദേശങ്ങൾ ഉണ്ടായി. സ്കൂൾ പ്രിൻസിപ്പാൾ  ഹരീഷ് അധ്യക്ഷത വഹിച്ചയോഗത്തിൽ വെള്ളരിക്കുണ്ട് എസ്. എച്ച്. ഒ. വിജയകുമാർ എം. പി, സ്കൂൾ എച്ച്. എം. ബൈജ, സുരേഷ് മാഷ്, ജനമൈത്രി ബീറ്റ് ഓഫീസർമാർ എന്നിവർ സംസാരിച്ചു.

No comments