Breaking News

പ്ലസ് ടു വിദ്യാർത്ഥിയോട് മോശമായി പെരുമാറിയ പി.ടി.എ പ്രസിഡന്റ്‌ ചന്തേര പോലീസിൻ്റെ പിടിയിൽ


തൃക്കരിപ്പൂർ: ചന്തേരപോലീസ് സ്റ്റേഷൻ പരിധിയിലെ പ്ലസ് ടു വിദ്യാർത്ഥിയോട് മോശമായി പെരുമാറിയ പി. ടി എ പ്രസിഡന്റ്‌ അറസ്റ്റിൽ പിലിക്കോട് ഏച്ചിക്കൊവ്വലിലെ തെക്കേവീട്ടിൽ

ബാലചന്ദ്രൻ. ടി.ടി (50) ആണ് ആണുരിൽ നിന്ന് പിടിയിലായത് എറണാകുളം അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം  നാട്ടിൽ എത്തിയെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് ഡി.വൈ. എസ്. പി. പി ബാലകൃഷ്ണൻ നായരുടെയും എസ്. ഐ ശ്രീദാസിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാൾ അറസ്റ്റിലായത്. പോലീസ് സംഘത്തിൽ ചന്തേര പോലീസ് സ്റ്റേഷനിലെ എ എസ് ഐ മധുസൂദനൻ, SCPO മാരായ രമേശൻ, സുരേഷൻ എൻ. എം, സുരേഷ് ബാബു എന്നിവർ ഉണ്ടായിരുന്നു

No comments