Breaking News

നഗരം ചളിക്കുളം റോഡരികിൽ വാഴ നട്ട് കാഞ്ഞങ്ങാട് ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധം


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോസ്റ്റാന്റും റോഡും ചെളിക്കുളമായിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഓട്ടോഡ്രൈവർമാർ റോഡിൽ വാഴ നട്ടു. പഴയ ബസ് സ്റ്റാന്റിന് സമീപത്തെ ഓട്ടോസ്റ്റാന്റിലാണ് വാഴനട്ടത്. ഓവുചാലിൽ കൂടി വെള്ളം കടന്ന് പോകാൻ കഴിയാത്തത് മൂലം മഴയിൽ ബസ്സ്റ്റാന്റും പ്രധാന റോഡും വെള്ളത്തിലാണ്. വെള്ളക്കെട്ട് കാരണം യാത്രക്കാർക്ക് ഓട്ടോസ്റ്റാൻ്റിൽ എത്താനും കഴിയുന്നില്ല. മഴ മാറിയാലും ഇവിടം ചെളിക്കുളമാകും. നഗര സഭ പരിഹാരം കാണാതെ വന്നതോടെയാണ് പ്രതിഷേധ സൂചകമായി വാഴ നട്ടത്

No comments