Breaking News

കാട്ടാന ആക്രമണം: ആനകളെ തുരത്തുന്നതിനിടെ പരുക്കേറ്റയാൾ മരിച്ചു


തൃശൂര്‍: പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. കാട്ടാനകളെ തുരത്താന്‍ എത്തിയ സംഘത്തില്‍ ഉണ്ടായിരുന്ന ഹുസൈന്‍ ആണ് മരിച്ചത്. റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) അംഗമായിരുന്നു ഹുസൈന്‍.കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ഒരാഴ്ച്ചയിലേറെയായി ചികിത്സയില്‍ ആയിരുന്നു. ആരോഗ്യനില ഇന്നലെ രാത്രിയോടെ മോശമാവുകയായിരുന്നു. പുലര്‍ച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാലാപ്പിള്ളി എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ജനവാസ മേഖലകളില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെയാണ് മുത്തങ്ങയില്‍ നിന്ന് കുങ്കിയാനകളെ എത്തിച്ചത്. മരിച്ച ഹുസൈന്‍ ഉള്‍പ്പടെ പന്ത്രണ്ടംഗ സംഘമാണ് കുങ്കിയാനകള്‍ക്കൊപ്പമുണ്ടായിരുന്നത്. വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ആന പാപ്പാന്‍മാര്‍ ഉള്‍പ്പടെ സംഘത്തിലുണ്ടായിരുന്നു.


No comments