Breaking News

അമ്മയുടെ തലയിൽ അമ്മിക്കല്ലിട്ട് ചിരവ കൊണ്ട് തലയ്ക്കടിച്ച ശേഷം മകൻ തൂങ്ങിമരിച്ചു മടിക്കൈ ആലയിലാണ് നാടിനെ നടുക്കിയ സംഭവം


മടിക്കൈ: ഉറങ്ങിക്കിടന്ന അമ്മയുടെ തലയിൽ അമ്മിക്കല്ലിട്ട് ചിരവ കൊണ്ട് തല അടിച്ച് തകർത്ത ശേഷം മകൻ തൂങ്ങിമരിച്ചു.

മടിക്കൈ ആലയി പട്ടുവക്കാരൻ വീട്ടിൽ സുധയുടെ മകൻ സുജിത്ത് (17) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു. സുധയും മകനും ഒറ്റയ്ക്കാണ് താമസം. കയ്യൂർ ഐടി വിദ്യാർത്ഥിയാണ് മരണപ്പെട്ട സുജിത്ത്.

സുധയുടെ നിലവിളികേട്ട അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് വീട്ടുമുറ്റത്ത് ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു. അകത്തു കയറി പരിശോധിച്ചപ്പോൾ മകൻ തൂങ്ങി നിലയിലും കണ്ടു. ഉടനെ ഇരുവരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുജിത്ത് മരിച്ചിരുന്നു.

No comments