Breaking News

'താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിൽ പി.എസ്.സി സ്ഥിരം പരീക്ഷാകേന്ദ്രം അനുവദിക്കണം': വെള്ളരിക്കുണ്ട് വികസന സമിതി


വെള്ളരിക്കുണ്ട്: താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് പി എസ് സി സ്ഥിരം പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് വെള്ളരിക്കുണ്ട് വികസനസമിതി ആവശ്യപ്പെട്ടു കാസർകോട് ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ  പിഎസ്സിയുടെ സ്ഥിരം പരീക്ഷ കേന്ദ്രം ഇല്ലാത്തതിനാൽ നൂറുകണക്കിന് പരീക്ഷാർത്ഥികൾ ഏറെ പ്രയാസം അനുഭവിക്കുന്നു പരീക്ഷ എഴുതുന്നവർ തീരപ്രദേശ മേഖലയിൽ കേന്ദ്രീകരിക്കുന്ന വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചേരാൻ 80 ഉം 100 ഉം കിലോമീറ്റർ സഞ്ചരിക്കേണ്ട ദുരവസ്ഥയാണ്. ചില കേന്ദ്രങ്ങളിലേക്ക് തലേദിവസം വരെ പോകേണ്ടി വരുന്നു.

താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലെ സെന്റ് ജൂഡ്സ് ഹൈസ്കൂൾ PSC  സ്ഥിരം പരീക്ഷാ കേന്ദ്രത്തിന് അനുയോജ്യമായ ഭൗതികസാഹചര്യമുള്ള സ്ഥാപനമാണ് മാത്രമല്ല വെള്ളരിക്കുണ്ടിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള പരപ്പയിലെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളും പരിഗണിക്കാവുന്നതാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വെള്ളരിക്കുണ്ട് ടൗൺ വികസന സമിതി പ്രസിഡണ്ട് ബാബു കോഹിന്നൂർ കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ, കാസർഗോഡ് ജില്ലാ കലക്ടർ, കാസർഗോഡ് ജില്ലാ പബ്ലിക് സർവീസ് കമ്മീഷൻ ഓഫീസ് എന്നിവർക്ക് നിവേദനം സമർപ്പിച്ചു.

No comments