Breaking News

വെള്ളരിക്കുണ്ട് താലൂക്കിൽ ഹർത്താൽ നേരിയ ചലനം മാത്രം


വെള്ളരിക്കുണ്ട് :ഹർത്താൽ ആഹ്വാനം ജില്ലയിലെ മലയോര കേന്ദ്രങ്ങളിൽ നേരിയ ചലനം മാത്രമേ ഇതുവരെ സൃഷ്ടിച്ചിട്ടുള്ളു.

വെള്ളരിക്കുണ്ട് താലൂക്കിൽ രാവിലെ മുതൽ സ്വകാര്യ വാഹനങ്ങൾ പതിവുപോലെ നിരത്തിലുണ്ട്.താലൂക്ക് ഓഫീസ്‌, ബീവറേജ്  തുടങ്ങിയ ഗവണ്മെന്റ് സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ട് . കെ.എസ്.ആർ.ടി.സി ബസുകളും അത്യാവശ്യം സ്വകാര്യബസുകളും സർവീസ് നടത്തുന്നു.ഓട്ടാറിക്ഷകളടക്കം ടാക്സികൾ സർവീസ് നടത്തുന്നു.

കൂലിത്തൊഴിലാളികൾ പണിക്ക് പോയിട്ടുണ്ട് . വെള്ളരിക്കുണ്ട്  കെന്നക്കാട് ചിറ്റാരിക്കാൽ' വള്ളിക്കടവ്, മാലോം രാജപുരം 'മാലക്കല്ല് പാണത്തൂർ , കള്ളാർ, കോളിച്ചാൽ ചുള്ളിക്കര ,പരപ്പ, ഒടയംചാൽ ' പാലാവയൽ, കാലിച്ചാനടുക്കം ,ഭീമനടി .തുടങ്ങിയ മലയോര നഗരങ്ങളില്ലൊം  നേരിയ രീതിയിൽ കച്ചവട സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു.

ജി.എച്ച്. എസ്. എസ്. മാലോത്തു കസ്ബയടക്കം സ്കൂളുകൾ മിക്കവയും  തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്


No comments