Breaking News

പരിസ്ഥിതി സൗഹാർദ്ദം ഇൗ ശാസ്ത്രോത്സവം:  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിനായി മാലിന്യം നിക്ഷേപിക്കാൻ ഓല കൊണ്ട് കൊട്ടമെടയുന്ന GHSS ബളാലിലെ NSS വളണ്ടിയർമാർ

 


ബളാൽ : ബളാലിൽ ഒക്ടോബർ 19, 20 തിയ്യതികളിൽ നടക്കാനിരിക്കുന്ന ചിറ്റാരിക്കാൽ ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ നടത്തിപ്പിനായുള്ള 13 സബ്ബ് കമ്മറ്റിയുടെ യോഗം ഒക്ടോബർ 14 ന് ചേർന്ന് ഇതുവരേ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി .

പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് വേണ്ടി പ്രകൃതിയോട് ചേർന്നുള്ള ശാസ്ത്ര പ്രവർത്തനങ്ങൾക്ക് പുറമേ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് മാലിന്യം മാറ്റുന്നതിനു വേണ്ടി ഓലക്കൊട്ടയുടെ നിർമ്മാണം സ്കൂളിലെ NSS വളണ്ടിയർമാർ പൂർത്തിയാക്കി. 68 അംഗങ്ങളാണ് ഇന്ന് കൊട്ട നിർമ്മാണത്തിൽ പങ്കെടുത്തു . തുടർന്ന് സ്കൂളിൽ ക്ലീനിംഗും നടന്നു. സുരേഷ് മുണ്ടമാണി, SMC ചെയർമാൻ - കൃഷ്ണൻ , ശാസ്ത്രമേള സംഘാടക സമിതി വൈസ് പ്രസിഡന്റ് - ബാബുരാജൻ, സൗമ്യ സതീശൻ ടീച്ചർമാരായ 

മേരിക്കുട്ടി, ജയശ്രീ .P.N, മോളി KT, മോഹൻ ബാനം എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി 

No comments