Breaking News

വ്യാപാരിയെ കബളിപ്പിച്ച് ബാഗ് തട്ടിപ്പറിച്ചു പണമെടുത്ത ശേഷം രേഖൾ അടങ്ങിയ ബാഗ് തിരികെവെച്ചു അമ്പലത്തറ പോലീസ് കേസ് എടുത്തു




കാഞ്ഞങ്ങാട് : അടച്ച കട പഴം വാങ്ങാനെന്ന വ്യാജേന വന്ന്‌ തുറപ്പിച്ച് ഉടമയുടെ പണമടങ്ങിയ ബാഗുമായി യുവാവ് കടന്നു. നേരം പുലർന്നപ്പോൾ കണ്ടത്‌ പണമെടുത്ത ശേഷം ബാഗ്‌ കടയുടെ മുന്നിൽ ഉപേക്ഷിച്ചതാണ്.
പുല്ലൂർ പൊള്ളക്കടയിൽ അനാദിക്കട നടത്തുന്ന ഗോവിന്ദൻ ചൊവ്വ രാത്രി ഒമ്പതേകാലോടെ കടയടച്ചു വീട്ടിൽ പോകുമ്പോൾ ഒരാളെത്തി പഴം വേണമെന്ന് പറഞ്ഞു. ഗോവിന്ദൻ കട തുറന്നു പഴമെടുക്കുമ്പോൾ വന്നയാൾ റോഡരികിൽ നിർത്തിയ മറ്റൊരാളുടെ മോട്ടോർ ബൈക്കിന്റെ പിന്നിൽ കയറി പോകുകയായിരുന്നു. മറ്റെന്തെങ്കിലും അത്യാവശ്യത്തിനായിരിക്കും പോയതെന്ന് കരുതി ഗോവിന്ദൻ വീണ്ടും കടയടച്ചു.
പോകാൻ നോക്കുമ്പോഴാണ്‌ അയ്യായിരത്തോളം രൂപയടങ്ങിയ ബാഗ്‌ നഷ്ടപ്പെട്ടതറിഞ്ഞത്‌. പിറ്റേന്ന്‌ രാവിലെ കടയുടെ പരിസരത്ത്‌ ബാഗ്‌ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി . പണം എടുത്തശേഷം വിലപ്പെട്ട രേഖകളടങ്ങിയ ബാഗ്‌ കടയുടെ മുന്നിലുപേക്ഷിച്ചനിലയിലായിരുന്നു. അമ്പലത്തറ പൊലീസിൽ പരാതി നൽകി. അന്വേഷണം തുടങ്ങി.




No comments