Breaking News

അരുണാചൽ പ്രദേശ് ഹെലികോപ്ടർ അപകടം ; ചെറുവത്തൂർ ‌കിഴക്കേമുറിയിലെ അശ്വിൻ മരിച്ചത്‌ വിശ്വസിക്കാനാതെ ജന്മനാട്‌

 


ചെറുവത്തൂർ: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്ടർ തകർന്ന്‌ കിഴക്കേമുറിയിലെ അശ്വിൻ മരിച്ചത്‌ വിശ്വസിക്കാനാതെ ജന്മനാട്‌.
അപ്പർ സിയാങ് ജില്ലയിലെ മിഗ്ഗിങ്‌ ഗ്രാമത്തിന് സമീപം വെള്ളി പകലാണ്‌ അപകടം നടന്നത്‌.
ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകനാണ്‌. കഴിഞ്ഞ ഓണത്തിന്‌ നാട്ടിലുണ്ടായിരുന്നു. വിക്ടർ കിഴക്കേമുറി ക്ലബിന്റെ മികച്ച കബഡി കളിക്കാരനുമാണ്‌. നാലുവർഷം മുമ്പാണ്‌ ഇലക്‌ട്രോണിക്ക്‌ ആൻഡ്‌ മെക്കാനിക്കൽ വിഭാഗം എൻജിനീയറായി അശ്വിൻ ജോലിക്ക്‌ കയറിയത്‌. നാട്ടിൽ എല്ലാ പൊതുപ്രവർത്തനത്തിനും കൂട്ടായുണ്ടായിരുന്ന അശ്വിൻ നിർധന കുടുംബത്തിന്റെ ഏക പ്രതീക്ഷയുമായിരുന്നു. അച്ഛൻ കൂലിത്തൊഴിലാളിയാണ്‌. അമ്മ കൗശല്യ കാരിയിൽ ഭാരത് ബീഡി തൊഴിലാളിയും.


No comments