Breaking News

കടലാടിപ്പാറയിൽ നിന്ന് നോക്കിയാൽ കടൽ കാണാൻ പറ്റുവോലും .... കടലാടിപ്പാറയുടെ കഥ തേടി ബിരിക്കുളം നവോദയ വായനലാശാല


ബിരിക്കുളം: തുലാമാസ വാവ് ദിവസം കടലാടിപ്പാറയിലെ പള്ളങ്ങളിൽ കുളിച്ചാൽ കടലിൽ കുളിച്ച പുണ്യം കിട്ടുമെന്ന നാട്ടുചൊല്ലിന്റെ പൊരുൾ തേടി നവോദയയുടെ ബാലവേദി പ്രവർത്തകർ കടലാടിപ്പാറ കയറി. ബിരിക്കുളം നവോദയ വായനശാലയുടെ ബാലവേദി  പ്രവർത്തകർ സമീപ പ്രേദേശത്തെ കടലാടിപ്പാറയിൽ എത്തിയത്. 

തുലാവാവിന് കടലിൽ കുളിക്കുന്ന ആചാരം ജില്ലയിൽ എമ്പാടും ഉണ്ട്. ഏറെ ഉയരമുള്ള കടലാടിപ്പാറയിൽ കയറിയാൽ കടൽ കാണാം.

ഇവിടെ കയറി കടൽ കണ്ടു പാറയിലെ പള്ളങ്ങളിൽ കുളിച്ചാൽ കടലിൽ കുളിച്ചതിനെ തുല്യമെന്നാണ് മലയോര ജനതയുടെ വിശ്വാസം. ഇതേ തുടർന്നാണ് പാറയ്ക്ക് കടലാടിപ്പാറയെന്ന പെരുവന്നതെത്രെ. അതല്ല കടാലാടി എന്ന ഔഷധ സസ്യം ഏറെ ഉള്ളതിനാലാണെന്നും  പറയുന്നു. യാത്ര സൗകര്യങ്ങൾ കുറവായിരുന്ന കാലത്ത് തീരദേശത്തേക്ക് നടന്നെത്താനുള്ള പ്രയാസം  പരിഗണിച്ചു പ്രചാരിച്ച വിശ്വാസമാകാമിത് എന്നും  കരുതപ്പെടുന്നു. ഇതിന്റെയെല്ലാം പൊരുൾ തേടി ഇറങ്ങിയ ബാലവേദി പ്രവർത്തകർ  മുതിർന്നവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. 

  കടലാടിപ്പാറയിൽ നിന്ന് മനോഹരമായ സൂര്യാസ്തമയവും കണ്ടാണ് ഇവർ മടങ്ങിയത്. എം. ശശിധരൻ, വി കെ ജനാർദനൻ, പി പ്രേമോദ്, പി സാജൻ, എം ധനേഷ്, ടി വി പ്രതീപൻ, കെ സതി, ടി റീന, എ ബിന്ദു, പുഷ്പ എം, എം എം സബിത, ജ്യോതിഷ, അനുലക്ഷ്മി, ശരണ്യ, എന്നിവർ നേതൃത്വം നൽകി.

No comments