Breaking News

ബിരിക്കുളം പ്ലാത്തടത്തെ അൻവിദ് മോൻ ഉദാരമതികളുടെ സഹായം തേടുന്നു Canara Bank Parappa A/c No: 110075521207 IFSC : CNRB0014706 ഗൂഗിൾ പേ: 8590102599


ബിരിക്കുളം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ ബിരിക്കുളം പ്ലാത്തടത്ത് താമസിക്കുന്ന സി.കെ പ്രമോദ് - അമൃത ദമ്പതികളുടെ മകൻ രണ്ടര വയസുള്ള അൻവിദ് ജനനം മുതൽ കേൾവി ശേഷിയില്ലാത്ത അവസ്ഥയിലാണ്. പരിയാരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലാണ് ഇതുവരെ ചികിത്സിച്ചിരുന്നത്. എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ കോളേജിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ കോക്ലിയാർ ഇംപ്ലാന്റേഷൻ സർജറി നടത്തിയാൽ മാത്രമേ കുട്ടിക്ക് കേൾവിശേഷി ലഭിക്കുകയുള്ളൂ. ഇരു ചെവിയിലും സർജറി നടത്തുന്നതിന് 25 ലക്ഷത്തോളം രൂപ ചെലവ് വരും. തലയിൽ നീർക്കെട്ട് ഉള്ളതിനാൽ അടിയന്തരമായി സർജറി നടത്തേണ്ടതുണ്ട്. അൻവിദിന്റെ കൂലിവേലക്കാരായ രക്ഷിതാക്കൾക്ക് സർജറിക്കാവശ്യമായ തുക കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.വി ചന്ദ്രൻ ചെയർമാനും. സി.വേണുഗോപാലൻ കൺവീനറുമായി സഹായസമിതി രൂപീകരിച്ച് പ്രവർത്തനം നടത്തിവരുകയാണ്. കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഉദാരമതികളുടെ സഹായം തേടുകയാണ് ഇവർ. ഫോൺ: 7306074865.

സഹായങ്ങൾ കാനറാ ബാങ്കിന്റെ പരപ്പ ശാഖയിൽ ആരംഭിച്ച 110075521207 എന്ന അക്കൗണ്ട് നമ്പറിലേക്ക് അയക്കണം. IFSC : CNRB0014706.

ഗൂഗിൾ പേ നമ്പർ : 8590102599.

No comments