Breaking News

'പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക:' കെ.എസ്.ടി.എ പരപ്പ ബ്രാഞ്ച് സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു


പരപ്പ : ജീവനക്കാരെയും അധ്യാപകരെയും ദോഷകരമായി ബാധിക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി നടപ്പാക്കണം എന്ന് കേരള സ്ക്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ പരപ്പ ബ്രാഞ്ച്  സമ്മേളനം ആവശ്യപ്പെട്ടു. 

ബ്രാഞ്ച് പ്രസിഡന്റ് കെ ശശിധരൻ പതാക ഉയർത്തി. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി രവി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്രാഞ്ച്  സെക്രട്ടറി കെ ബിനു പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എ ആർ വിജയകുമാർ ചർച്ചകൾക്ക് മറുപടി നൽകി. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി എം  ശ്രീധരൻ , വി കെ റീന , എം  ബിജു ,ഉപജില്ലാ സെക്രട്ടറി കെ  വസന്തകുമാർ ,  പ്രസിഡൻറ് വി അനിതകുമാരി .കെ വി നാരായണൻ , കെ നാരായണൻ , അനിത പി , ഭാഗ്യേഷ് കെവി ,രാഗേഷ് കെവി , സജിത ടിവി എന്നിവർ സംസാരിച്ചു. ബ്രാഞ്ച് പ്രസിഡൻറ് കെ ശശിധരൻ അധ്യക്ഷത വഹിച്ചു. കെ ബിനു സ്വാഗതവും സജിത ടിവി നന്ദിയും രേഖപ്പെടുത്തി.


പുതിയ ഭാരവാഹികൾ 

പ്രസിഡൻറ് - സജിത ടിവി

സെക്രട്ടറി - കെ ബിനു

ട്രഷറർ - ദീപ പ്ലാക്കൽ

ഹസീന - വൈസ് പ്രസിഡൻറ്

മോഹനൻ - ജോയിൻ സെക്രട്ടറി

No comments