Breaking News

ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ ....


പ്രൊബേഷൻ അസിസ്റ്റന്റ് അഭിമുഖം


സാമൂഹ്യനീതി വകുപ്പിന്റെ കാസർകോട് ജില്ലാ പ്രൊബേഷൻ ഓഫീസിൽ പ്രൊബേഷൻ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബർ 19ന് രാവിലെ 9.30ന് ജില്ലാ പ്രൊബേഷൻ ഓഫീസിൽ നടക്കും. യോഗ്യത എം.എസ്.ഡബ്ല്യു, സാമൂഹ്യ പ്രവർത്തന മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം. പ്രായപരിധി 40. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം കാസർകോട് സിവിൽ സ്റ്റേഷനിൽ ജില്ലാ പ്രൊബേഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോൺ 04994 255366.


സൈക്കോളജി അപ്രന്റിസ് ഒഴിവ്


മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക കോളേജിൽ ജീവനി കോളേജ് മെന്റൽ അവയെർനസ്സ് എന്ന പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റിസിനെ താത്ക്കാലികമായി നിയമിക്കുന്നു. യോഗ്യത സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദം (എം.എ/എം.എസ്.സി), ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം അഭികാമ്യം. അഭിമുഖം ഒക്ടോബർ 20ന് രാവിലെ 11ന് കോളേജിൽ. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. വെബ്‌സൈറ്റ് ംംം.ഴുാഴരാ.മര.ശി ഫോൺ 04998272670.


വെറ്ററിനറി ഡോക്ടറുടെ ഒഴിവ്


പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മൊബൈൽ വെറ്ററിനറി ക്ലിനിക്കിൽ വെറ്ററിനറി ഡോക്ടറുടെ ഒഴിവ്. യോഗ്യത വെറ്ററിനറി സയൻസിൽ ഡിഗ്രി, കേരള വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ. അഭിമുഖം ഒക്ടോബർ 22ന് രാവിലെ 11ന് പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ. ഫോൺ 9447730533.


ഒ.ടി ടെക്‌നീഷ്യൻ ഒഴിവ്


കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കെ.എ.എസ്.പി പദ്ധതിക്ക് കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒ.ടി ടെക്‌നീഷ്യന്റെ ഒഴിവ്. യോഗ്യത ഓപ്പറേഷൻ തിയറ്റർ ടെക്‌നീഷ്യൻ/ അനസ്തീസിയ ടെക്‌നീഷ്യൻ ഡിപ്ലോമ/ബിരുദം. അസ്സൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും സഹിതം ഒക്ടോബർ 20ന് വ്യാഴാഴ്ച്ച രാവിലെ 10ന് ഗവ.ജനറൽ ആശുപത്രി ഓഫീസിൽ എത്തണം. ഫോൺ 04994 230080.


സൈക്കോളജി അപ്രന്റിസ് ഒഴിവ്


കോളേജി വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി കോളേജ് മെന്റൽ അവെയർനസ് പദ്ധതിയുടെ ഭാഗമായി കാസർകോട് ഗവ.കോളേജിൽ സൈക്കോളജി അപ്രന്റിസിന്റെ താത്ക്കാലിക ഒഴിവ്. യോഗ്യത സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തിപരിചയം തുടങ്ങിയവ അഭിലഷണീയം. അഭിമുഖം ഒക്ടോബർ 25ന് രാവിലെ 11ന് കോളേജ് ഓഫീസിൽ.


ഡോക്ടർ അഭിമുഖം


ജില്ലയിൽ നിലവിലുള്ള ഡോക്ടർമാരുടെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി ഡോക്ടർമാരെ നിയമിക്കുന്നു. ഒക്ടോബർ 19ന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ എം.ബി.ബി.എസ്സ് യോഗ്യതയുള്ളവരും ടി.സി.എം.സി രജിസ്‌ട്രേഷൻ ഉള്ളവരുമായിരിക്കണം. നേരത്തെ അപേക്ഷ നൽകിയവരും അഭിമുഖത്തിന് ഹാജരാകണം. ഫോൺ 0467 2203118.


ഇലക്ട്രീഷൻമാരുടെ പാനൽ തയ്യാറാക്കുന്നു


ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ നിർമ്മാണ പ്രവൃത്തികളിൽ ഇലക്ട്രിക്കൽ പാനൽ തയ്യാറാക്കുന്നതിന് ലൈസൻസുള്ള വയർമാൻ/ പ്ലംബേർസിനെ ആവശ്യമുണ്ട്. ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 22ന് വൈകിട്ട് 4വരെ അപേക്ഷ തപാൽ വഴി സ്വീകരിക്കും. വിലാസം ജനറൽ മാനേജർ, ജില്ലാ നിർമ്മിതി കേന്ദ്രം, ആനന്ദാശ്രമം പി.ഒ, പിൻ 671531. ഫോൺ 0467 2202572.


പാരമ്പര്യേതരട്രസ്റ്റിമാരുടെ ഒഴിവ്


മലബാർ ദേവസ്വം ബോർഡിന് കീഴിലെ പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ക്ഷേത്ര പരിസരവാസികളായ ഹിന്ദുമതം ആചരിക്കുന്ന ആളുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മലബാർ ദേവസ്വം ബോർഡ്, കാസർകോട് ഡിവിഷന്റെ നിലേശ്വരത്തെ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നവംബർ 15 വൈകിട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റ്, നീലേശ്വരത്തെ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി ലഭിക്കും. നിശ്ചിത തീയ്യതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ  സ്വീകരിക്കില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.


അന്ധവിദ്യാലയത്തിൽ ഒഴിവ്


കാസർകോട് സർക്കാർ അന്ധവിദ്യാലയത്തിൽ വിവിധ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവ്. പി.ഇ.ടി (1) യോഗ്യത ബി.പി.എഡ്, ഡി.പി.എഡ്, കെ.ടെറ്റ്. പാർട്ട് ടൈം ഹിന്ദി ടീച്ചർ (1) യു.പി സ്‌കൂളിൽ ഹിന്ദി പഠിപ്പിക്കുന്നതിനുള്ള യോഗ്യത, കെ.ടെറ്റ്. ഓഫീസ് അറ്റൻഡന്റ് (1) പ്ലസ്ടു, ഡി.ടി.പി. അസിസ്റ്റന്റ് ടീച്ചർ (1) കാഴ്ച പരിമിതിയുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്‌പെഷ്യൽ എഡ്യുക്കേഷൻ ഡിപ്ലോമ അല്ലെങ്കിൽ സ്‌പെഷ്യൽ ബി.എഡ്, കെ.ടെറ്റ്, സ്‌പെഷ്യൽ ഡിപ്ലോമ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ജനറൽ യോഗ്യത ഉള്ളവരെയും പരിഗണിക്കും. അഭിമുഖം ഒക്ടോബർ 19ന് രാവിലെ 11ന് വിദ്യാനഗർ അന്ധവിദ്യാലയത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം എത്തണം. ഫോൺ 9495462946, 9846162180.


റേഡിയോളജിസ്റ്റ് ഒഴിവ്


എറണാകുളത്തെ സർക്കാർ സ്ഥാപനത്തിൽ റേഡിയോളജിസ്റ്റ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിനും (2), ഈഴവ വിഭാഗത്തിനുമായി (1)  മൂന്ന് താത്ക്കാലിക ഒഴിവുകൾ നിലവിലുണ്ട്. യോഗ്യത എം.ഡി/ഡി.എം.ബി (റേഡിയോ ഡയഗ്നോസിസ്), ഡി.എം.ആർ.ഡി വിത്ത് ടി.സി.എം.സി രജിസ്‌ട്രേഷൻ.

പ്രായം 2022 ജനുവരി 1ന് 41 വയസ്സ് കവിയാൻ പാടില്ല. ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സാഹിതം ഒക്ടോബർ 22നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.


അധ്യാപക ഒഴിവ്


ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കുമ്പളയിലെ അപ്ലൈഡ് സയൻസ് കോളേജിൽ താത്ക്കാലിക അധ്യാപക ഒഴിവ്. അസിസ്റ്റന്റ് പ്രൊഫസർ ഇംഗ്ലീഷ് -യോഗ്യത 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ബിരുദം, നെറ്റ്. അസിസ്റ്റന്റ് പ്രൊഫസർ ഇലക്ട്രോണിക്‌സ് യോഗ്യത-60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ബിരുദം, നെറ്റ്. നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, ജനന തീയ്യതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളുടെ രണ്ട് കോപ്പിയുമായി ഒക്ടോബർ 19ന് ഓഫീസിൽ എത്തണം. ഫോൺ 04998 215615, 8547005058.

No comments