Breaking News

പരപ്പ കനകപ്പള്ളിയിൽ സ്കൂട്ടർ അപകടം ; രണ്ട് യുവാക്കൾ മരണപ്പെട്ടു

വെള്ളരിക്കുണ്ട് : പരപ്പ, കനകപ്പള്ളിയിൽ പാർസൽ ലോറി  സ്‌കൂട്ടിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ ദാരുണമായി മരിച്ചു.


പരപ്പ തുമ്പയിലെ നാരായണന്റെ മകൻ ഉമേഷ്‌ (22) 

 പരേതനായ അമ്പാടിയുടെ മകൻ മണികണ്ഠൻ (18) എന്നിവരാണ് മരിച്ചത്.

മണികണ്ഠൻ വള്ളിക്കടവ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്റ്റു വിദ്യാർത്ഥിയാണ്.

ബുധനാഴ്ച വൈകിട്ട് ആറരയോടെ യാണ് അപകടം.

വെള്ളരിക്കുണ്ട് ഭാഗത്ത്‌ നിന്നും പരപ്പയിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടിയും വെള്ളരികുണ്ടി ലേക്ക് പാർസലുമായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ അഘാതത്തിൽ സ്‌കൂട്ടിയിൽ നിന്നും രണ്ട് പേരും തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് പരിക്കേറ്റവരെ ഉടൻ പരപ്പയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമികചികിത്സയ്ക്ക് ശേഷം  കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

No comments