കാറപകടം; വാവ സുരേഷിന് പരുക്ക്
തിരുവനന്തപുരം: വാവ സുരേഷിന് വാഹനാപകടത്തില്‍ പരുക്ക്. വാവ സുരേഷ് സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും നിലമേല്‍ ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് അപകടം.മുന്നില്‍ പോയിരുന്ന കാര്‍ നിയന്ത്രണം തെറ്റി മണ്‍തിട്ടയിലിടിച്ചതിന് ശേഷം വാവ സുരേഷ് സഞ്ചരിച്ച കാറിലിടിച്ചു. തുടര്‍ന്ന് അദ്ദേഹം സഞ്ചരിച്ച കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു.രാവിലെ പത്തരയ്ക്കായിരുന്നു സംഭവം. അപകടത്തില്‍ വാവാ സുരേഷിന്റെ മുഖത്താണ് പരുക്കേറ്റിട്ടുള്ളത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
No comments