Breaking News

ജില്ലാ കാരംസ് ചാമ്പ്യൻഷിപ്പ് 18 ന് നീലേശ്വരം വ്യാപാരഭവനിൽ നടക്കും


നീലേശ്വരം : ജില്ലാ കാരംസ് ചാമ്പ്യൻഷിപ്പ് 18 ന് നീലേശ്വരം വ്യാപാരഭവനിൽ . സ്ത്രീ –-പുരുഷ വിഭാഗങ്ങളിൽ സിംഗിൾസ്, ഡബിൾസ് മത്സരങ്ങളുണ്ടാകും. പങ്കെടുക്കുന്ന വ്യക്തികളും ടീമുകളും 16 ന് വൈകിട്ട്‌ അഞ്ചിനകം പേര്‌ നൽകണം. സംഘാടകസമിതി രൂപീകരണ യോഗം 15ന് വൈകിട്ട്‌ അഞ്ചിന്‌ നീലേശ്വരം വ്യാപാരഭവനിൽ നടത്താനും ജില്ലാ ക്യാരം അസോസിയേഷൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ്‌ പ്രൊഫ. കെ പി ജയരാജൻ അധ്യക്ഷനായി.
ജില്ലാ വൈസ് പ്രസിഡന്റുമാരായ പി പി മുഹമ്മദ് റാഫി, ടി രാജൻ, ജോയിന്റ്‌ സെക്രട്ടറിമാരായ കെ എസ്‌ ഹരി, എം എം ഗംഗാധരൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി ശ്യാം ബാബു വെള്ളിക്കോത്ത് സ്വാഗതവും ട്രഷറർ ഗണേഷ് അരമങ്ങാനം നന്ദിയും പറഞ്ഞു. ടൂർണമെന്റ്‌ കോ-ഓർഡിനേറ്ററായി മനോജ് പള്ളിക്കരയെ ചുമതലപ്പെടുത്തി. രജിസ്ട്രേഷന് ഫോൺ: 8281422443, 9495006258.


No comments