Breaking News

ചിറ്റാരിക്കാൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ശൗര്യചക്ര ജേതാവും മുൻ എൻഎസ്ജി കമാണ്ടോയുമായ സുബേദാർ മനീഷ് പിവിയെ രുധിരസേന ആദരിച്ചു


ചിറ്റാരിക്കാല്‍ ; സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റിന്റെയും,ചിറ്റാരിക്കാല്‍ ജനമൈത്രി പോലീസിന്റേയും കാസര്‍കോട് രുധിരസേനയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 80 ഓളം പേര്‍ പങ്കെടുത്ത  ക്യാമ്പില്‍ 53 പേര്‍ രക്തം ദാനം ചെയ്തു. ചിറ്റാരിക്കാല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍ രക്തം നല്‍കിക്കൊണ്ട് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശൗര്യചക്ര ജേതാവും മുന്‍ എന്‍എസ്ജി കമാണ്ടോയുമായ സുബൈദാര്‍ മനീഷ് പി വി   ചടങ്ങിലെ മുഖ്യാതിഥി ആയിരുന്നു രുധിര സേന സെക്രട്ടറി സുധീഷ് പി വി, ചിറ്റാരിക്കാല്‍ ജനമൈത്രി പോലീസ് ഓഫീസര്‍ ദിലീപ് എന്നിവര്‍ സംസാരിച്ചു.  സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീനിയര്‍ അധ്യാപകന്‍  ജോസുകുട്ടി സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ നിമ്മി ജോണ്‍, സ്‌കൗട്ട് ആന്റ് ഗൈഡ് കോഡിനേറ്റര്‍മാരായ  ബിജു ലൂക്കോസ്, ആമി പുല്ലാട് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ചടങ്ങില്‍  സുബേദാര്‍ മനീഷ് പിവി ക്കുള്ള രുധിരസേനയുടെ സ്‌നേഹോപഹാരം ജില്ലാ സെക്രട്ടറി  സുധീഷ് പി വി നല്‍കി.

No comments