Breaking News

ഡ്രോൺ ഉപയോഗിച്ച് ഡെലിവറി ആരംഭിക്കാനൊരുങ്ങി അബുദാബി


അബുദാബി: ഡ്രോണ്‍ ഉപയോഗിച്ച് ഡെലിവറി ആരംഭിക്കാനൊരുങ്ങി അബുദാബി. ഇതിനായുള്ള പരീക്ഷണ പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മരുന്ന് വിതരണം , ഭക്ഷണ വിതരണം, അബുദാബിയിലെ പ്രധാന എമിറേറ്റ് പോസ്റ്റ് ഓഫീസിലേക്ക് രേഖകള്‍ എത്തിക്കുക തുടങ്ങിയ ജോലികള്‍ക്കായി ഡ്രോണുകള്‍ ഉപയോഗപ്പെടുത്തുക എന്നതാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.ഡ്രോണുകളുടെ പരീക്ഷണ ഡെലിവറിയില്‍ ഇതുകൊണ്ടുള്ള ഗുണങ്ങള്‍, എത്രത്തോളം ഭാരം ഉള്‍കൊള്ളും, ആവശ്യക്കാര്‍ എന്നിവ വിലയിരുത്തുകയാണ് ലക്ഷ്യം. എന്നാല്‍ പരീക്ഷണം നടത്തുന്ന പ്രദേശത്തെ പറ്റിയോ, എത്രക്കാലത്തേക്കാണ് പരീക്ഷണം നടത്തുന്നതെന്നോ ഉള്ള വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഈ വര്‍ഷം അവസാനത്തില്‍ പരീക്ഷണ ഡ്രോണ്‍ ഡെലിവറി പൂര്‍ത്തീകരിച്ച് അടുത്ത വര്‍ഷം വാണിജ്യാടിസ്ഥാനത്തില്‍ ഡെലിവറി ആരംഭിക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം. അബുദാബി പോര്‍ട്‌സ് ഗ്രൂപ്പിന്റെ ഡിജിറ്റല്‍ പങ്കാളികളായ മഖ്ത ഗേറ്റ് വേ, എമിറ്റേ്‌സ് പോസ്റ്റ്, സ്‌കൈ ഗോ എന്നിവയുടെ സഹകരണത്തോടെ ഡ്രോണുകള്‍ എമിറേറ്റിലെ ദൂരസ്ഥലങ്ങളിലേക്കും എത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

No comments