Breaking News

എണ്ണപ്പാറ തായന്നൂരിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്


തായന്നൂർ: ടിപ്പർ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക്  മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. തായന്നൂർ ബടൂർ എട്ട്പൊതിപാട് പാലത്തിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം. റോഡിന് വീതി കുറവ് കാരണം പിറക്  വശത്തെ ടയർ ചെരിഞ്ഞ് സമീപത്തെ മണ്ണ് ഇടിഞ്ഞ് ലോറി തോട്ടിലേക്ക് മറിയുകയായിരുന്നു. ലോറി ഡ്രൈവർ അട്ടക്കണ്ടത്തെ കണ്ണൻ, ലോറിയിൽ ഉണ്ടായിരുന്ന കാലിച്ചാനടുക്കം സ്വദേശി അന്ത്രുമായി എന്നിവർക്കും പരിക്കേറ്റു. ഡ്രൈവറെ നീലേശ്വരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

No comments