Breaking News

ദയാബായിയുടെ ആവശ്യങ്ങൾ അവഗണിച്ചു അധികൃതർ ; ജില്ലയിലെ നഴ്സിംഗ് ഓഫിസർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റി


കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് 34 നഴ്സിംഗ് ഓഫിസര്‍മാരെ (ഗ്രേഡ് 1) വിവിധ ജില്ലകളിലേക്ക് സ്ഥലം മാറ്റി. ചട്ടഞ്ചാലിലെ ടാറ്റാ കോവിഡ് ആശുപത്രിയില്‍ നിന്ന് 13 പേരെയും, കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് 19 പേരെയും, ജില്ലാ ആശുപത്രിയില്‍ നിന്ന് 2 പേരെയുമാണ് സ്ഥലം മാറ്റിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് മൂലം ജില്ല നട്ടം തിരിയുമ്പോഴാണ് ജീവനക്കാരുടെ കൂട്ടത്തോടെയുള്ള സ്ഥലമാറ്റം. ഇതോടെ ജില്ലയിലേക്ക് നിയമിച്ച ജീവനക്കാരെ രണ്ട് വര്‍ഷത്തേക്ക് സ്ഥലം മാറ്റാന്‍ പാടില്ലെന്ന വ്യവസ്ഥയും അപ്രസക്തമായി.

No comments