Breaking News

കള്ളാറിൽ നടക്കുന്ന ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പനത്തടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന പാത ശുചീകരിച്ചു


രാജപുരം: കള്ളാറില്‍ വെച്ച്  16,17 തീയതികളില്‍ നടക്കുന്ന അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പനത്തടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതകള്‍ രണ്ടരകിലോമീറ്റര്‍ ദൂരം പാതയോരത്തെ കാടുകള്‍ വെട്ടിതെളിച്ചു.  17 കള്ളാറില്‍ നിന്നും രാജപുരത്തേക്ക് നടക്കുന്ന റാലിയുടെ ഭാഗമായാണ് മഹിളകള്‍ കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയിലെ കള്ളാര്‍ മുതല്‍ രാജപുരം വരെ പാതയോരം ശൂചികരിച്ചത്.  ഒറ്റ ദിവസം കൊണ്ട് റോഡ് വക്കിലെ മുഴുവന്‍ കാടുകളും നൂറിലധികം വരുന്ന വനിതകളുടെ നേതൃത്വത്തില്‍ തെളിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു..ജില്ലാ പ്രസിഡന്റ് വി പി സുബൈദ അധ്യക്ഷയായി. പി വി പ്രസന്ന, പി ശാന്തകുമാരി, സൗമ്യ വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ എം ലക്ഷ്മി സ്വാഗതം പറഞ്ഞു


കള്ളാറില്‍ നടക്കുന്ന അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച്ച ജില്ലായില്‍ പതാക ദിനമായി ആചരിക്കും. 13-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റുകളില്‍ 13 പതാകള്‍ ഉയര്‍ത്തും. ജില്ലായിലെ മുഴുവന്‍ യൂണിറ്റുകളിലും, പനത്തടി ഏരിയായിലെ മുഴുവന്‍ മഹിള പ്രവര്‍ത്തകരുടെയും വീടുകളിലും പതാക ഉയരും. യൂണിറ്റുകളില്‍ കൂടില്‍കെട്ടിയും അലങ്കരിച്ചും പതാക ദിനം ആചരിക്കും.

കള്ളാറില്‍ നടക്കുന്ന  മഹിള അസോസിയേഷന്‍ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിന് യൂണിറ്റുകളുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നും സ്വരൂപിച്ച ഫണ്ട്                                     വില്ലേജ് തലത്തില്‍ വെള്ളിയാഴ്ച്ച ഏറ്റുവാങ്ങും. ജില്ലാ സെക്രട്ടറി എം സുമതി ലീഡറായുള്ള ഫണ്ടു ശേഖരണ ജാഥ രാവിലെ 9ന് ബാനത്ത് വെച്ച് സംസ്ഥാന ട്രഷറര്‍ ഉ പത്മാവതി ഉദ്ഘാടനം ചെയ്യും. 10ന് കാലിച്ചാനടുക്കം, 10.30ന് തായന്നൂര്‍, 11 മണി തട്ടുമ്മല്‍, 11.30ന് ഒടയംചാല്‍, 12 മണി കാഞ്ഞിരത്തിങ്കാല്‍, 12.30ന് ചുള്ളിക്കര, ഒരു മണി പൂടംങ്കല്ല്, 2മണി കള്ളാര്‍, 2.30ന് കോളിച്ചാല്‍, 3 മണി പനത്തടി, 3.30ന് ചാമുണ്ടിക്കുന്ന്, 4 മണി പാണത്തൂരില്‍ സമാപനം. സമ്മാനം സംഘാടക സമിതി കണ്‍വീനര്‍ എം ലക്ഷ്മി ഉദ്ഘാടനം ചെയ്യും.

No comments