Breaking News

ഒടയഞ്ചാൽ പാക്കം ഹൈടെക് ആർട്സ് & സ്പോർട്സ് ക്ലബ്ബ് എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ഒടയംചാൽ : പാക്കം ഹൈടെക് ആർട്സ് & സ്പോർട്സ്സ് ക്ളബ്ബിൻ്റേയും എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റേയും സഹകരണത്തോടു കൂടി  ക്ളബ്ബിൽ വച്ച് ജീവിത ശൈലി രോഗങ്ങളായ  പ്രഷർ, ഷുഗർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ നിമിഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചെക്കപ്പ് നടത്തിയത്.  ക്ളബ്ബ് പ്രസിഡണ്ട്. കെ ആർ മനോജ് , സെക്രട്ടറി സായൂജ്, ട്രഷറർ അനീഷ്  തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

No comments