Breaking News

എയിംസ് കാസർകോടിന്' : ദയാഭായിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെള്ളരിക്കുണ്ടും കൊന്നക്കാടും വ്യാപാരികൾ റാലി നടത്തി


വെള്ളരിക്കുണ്ട്: ആരോഗ്യ മേഖലയിൽ കാസറഗോഡ് ജില്ലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും, എയിംസ് ആശുപത്രി അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും സമൂഹിക പ്രവർത്തക ദയാഭായി സെക്രട്ടറിയെറ്റിനു മുൻപിൽ നടത്തുന്ന സമരത്തിന് വ്യാപാരി സമൂഹത്തിന്റെ പിന്തുണ. വെള്ളരിക്കുണ്ട്, കൊന്നക്കാട് വ്യാപാരി വ്യവസായി ഏകോപന സമതിയുടെ നേതൃത്വത്തിൽ ടൗൺ കേന്ദ്രീകരിച്ച് ഐക്യദാർഢ്യ റാലി നടന്നു. വെള്ളരിക്കുണ്ടിൽ പ്രസിഡണ്ട് തോമസ് ചെറിയാൻ, ജന.സെക്രട്ടറി ബിജി ജോൺ, ട്രഷറർ കേശവൻ നമ്പീശൻ തുടങ്ങിയവർ വെള്ളരിക്കുണ്ടിൽ നടന്ന റാലിക്ക് നേതൃത്വം നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി കൊന്നക്കാട് യൂണിറ്റ് നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സെക്രട്ടറി വിനോദ് എ ജെ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എ ടി ബേബി അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റും  രക്ഷാധികാരിയുമായ റോബിൻ തോമസ് മുഖ്യ പ്രഭാഷണംനടത്തി. യൂത്ത് വിംഗ് സെക്രട്ടറി ഷിജോ ജോസ്, വനിതാ വിംഗ് പ്രസിഡന്റ് ജസീല, ട്രഷറർ ഷാലറ്റ്, വൈസ്പ്രസിഡന്റ് മാരായ ബാബു, സന്തോഷ്‌ എന്നിവർ സംസാരിച്ചു.



No comments