Breaking News

കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷൻ 'നീരുറവ്' നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി, ആക്ഷൻ പദ്ധതി തയ്യാറാക്കൽ, ലേബർ ബഡ്ജറ്റ് തയ്യാറാക്കൽ എന്നിവയുടെ ശിൽപശാല കോയിത്തട്ടയിൽ നടന്നു


കരിന്തളം: കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷൻ നീരുറവ് നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി - ആക്ഷൻ പദ്ധതി തയ്യാറാക്കൽ, 2023 - 24 വർഷത്തേക്കുള്ള ലേബർ ബഡ്ജറ്റ് തയ്യാറാക്കൽ എന്നിവയുടെ ശിൽപശാല കോയിത്തട്ട CDS ഹാളിൽ നടന്നു.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്‌മി ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ പി.വി. ചന്ദ്രൻ ,ഷൈജമ്മ ബെന്നി, അബ്ദുൾ നാസർ സി.എച്ച്, കെ.വി അജിത്ത്കുമാർ , ഉമേശൻ വേളൂർ, കെ.വി.ബാബു എന്നിവർ സംസാരിച്ചു. നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ.ബാലകൃഷ്ണൻ , ബ്ലോക്ക് എക്സററൻഷൻ ഓഫീസർ ചാക്കോ പി.കെ എന്നിവർ ക്ലാസ്സെടുത്തു.

ജനപ്രതിനിധികൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, CDS, ADS ഭാരവാഹികൾ, മാറ്റ് മോണിറ്ററിംഗ് കമ്മറ്റി പ്രതിധികൾ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രടറി ലീന മോൾ എം.സി സ്വാഗതം പറഞ്ഞു.

No comments