Breaking News

കിനാനൂർ കരിന്തളത്ത് തുണിസഞ്ചി, പേപ്പർ ബാഗ് നിർമാണ പരിശീലനത്തിൻ്റെ സർട്ടിഫിക്കറ്റ് വിതരണവും പ്രദർശനവും നടന്നു


കരിന്തളം: കുടുംബശ്രീ ജില്ലാ മിഷൻ കാസർഗോഡ്, കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്,  കുടുംബശ്രീ സി.ഡി.എസ് ജോബ് കഫെ സ്കിൽ ആൻ്റ് മാനേജ്മെൻ്റ് പരിശീലന കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ തുണിസഞ്ചി, പേപ്പർ ബാഗ് നിർമാണ പരിശീലനത്തിൻ്റെ സർട്ടിഫിക്കറ്റ് വിതരണവും  പ്രദർശനവും നടന്നു. പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ടി. കെ രവി ഉദ്ഘാടനം ചെയ്തു.

ജോബ് കഫെ സ്കിൽ ആൻ്റ് മാനേജ്മെൻ്റ് പരിശീലനകേന്ദ്രം വഴി തുണി സഞ്ചി, പേപ്പർ ബാങ്ക് എന്നിവയിൽ നിർമ്മാണ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും  പേപ്പർ ബാഗ്, തുണി സഞ്ചി എന്നിവയുടെ പ്രദർശനവും കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. കെ രവി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി 42 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. പ്ലാസ്റ്റിക് രഹിത പഞ്ചായത്ത് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൻ്റെ ഭാഗമായി ബദൽ സംവിധാനം ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് കുടുംബശ്രീ വഴി പരിശീലനം ലഭ്യമാക്കിയത്. 

പരിപാടിയിൽ സി.ഡി.എസ് ചെയർപേഴ്സൺ ഉഷ രാജു അധ്യക്ഷയായി. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ  കോ ഓർഡിനേറ്റർ സി.എച്ച് ഇഖ്ബാൽ മുഖ്യാതിഥിയായിരുന്നു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. പി ശാന്ത, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി. എച്ച് അബ്ദുൾനാസർ, ഷൈജമ്മ ബെന്നി, കെ.വി അജിത് കുമാർ, പഞ്ചായത്ത് സെക്രട്ടറി എൻ മനോജ്,  പഞ്ചായത്ത് അംഗങ്ങളായ കെ.വി ബാബു, ഉമേശൻ വേളൂർ, പഞ്ചായത്ത്‌ അസൂത്രണ സമിതി അദ്ധ്യ ക്ഷൻ പാറക്കോൽ രാജൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ശിഹാബ് ഉസ്മാൻ, ജോബ് കഫെ ഡയറക്ടർ എ. വി രാജേഷ്, സി.ഡി.എസ് മെമ്പർ സെക്രട്ടറി പി.യു ഷീല, ഉപജീവന ഉപസമിതി കൺവീനർ കെ.വി ശാരിക എന്നിവർ സംസാരിച്ചു

No comments