Breaking News

കോടോത്ത് കട്ടൂർ ഇ.കെ നായനാർ വായനശാല& ഗ്രന്ഥാലയം കട്ടൂർ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു


ഒടയഞ്ചാൽ: ഇ.കെ നായനാർ വായനശാല&ഗ്രന്ഥാലയം കട്ടൂർ ആഭിമുഖ്യത്തിൽ "അക്ഷരമാണ് ലഹരി വായനയാണ് ലഹരി" എന്ന സന്ദേശമുയർത്തി ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ദാമോധരൻ കൊടക്കൽ ഉദ്ഘാടനം ചെയ്തു. രാജപുരം പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ രതി സി.കെ വിഷയാവതരണം നടത്തി സംസാരിച്ചു. വാർഡ് കൺവീനർ ടി.കെ നാരായണൻ , മുൻ DLC അംഗം ഭാസ്കരൻ സി എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി സത്യരാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ഖാലിദ്‌ അദ്ധ്യക്ഷം വഹിച്ചു. ലൈബ്രേറിയൻ രേഷ്മ നന്ദി പറഞ്ഞു.




No comments