കേരള വെൽഡിങ് വർക്കേഴ്സ് യൂണിയൻ (CITU )കാസറഗോഡ് ജില്ലാ കമ്മിറ്റി രൂപീകരണം ചോയ്യങ്കോട് വെച്ച് നടന്നു
വെള്ളരിക്കുണ്ട് : (Kwwu )കേരള വെൽഡിങ് വർക്കേഴ്സ് യൂണിയൻ (CITU )കാസറഗോഡ് ജില്ലാ കമ്മിറ്റി രൂപീകരണം ചോയ്യങ്കോട് വെച്ച് നടന്നു. യോഗം സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ട് സെബി ജോസഫ് ഉദ്ഘാടനം ചെയ്ത് വെൽഡിങ് മേഖലയിൽ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും വെൽഡിങ് തൊഴിലാളികൾക്ക് വേണ്ടി ഒരു ട്രേഡ് യൂണിയൻ എന്നതിന്റെ പ്രസക്തിയെക്കുറിച്ചും സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയിൽ നിന്നും സംസ്ഥാന ട്രഷറർ മനോജ് ഈരാറ്റുപേട്ട, ബിനോയി നാരായണൻ പാലായി, ഗോപിനാഥൻ നരിമാളം തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ജില്ലാ പ്രസിഡണ്ടായി ഗോപിനാഥ് നരി മാളത്തെയും, ജില്ലാ സെക്രട്ടറിയായി ശിവദാസൻ നീലേശ്വരത്തെയും, ജില്ലാ ട്രഷററായി ബിനോയ് നാരായണൻ പാലായി എന്നിവരെയും തിരഞ്ഞെടുത്തു
No comments