Breaking News

ആ​ഫ്രി​ക്ക​ ടു ചുള്ളിക്കര .... ആ​ഫ്രി​ക്ക​യി​ൽ സേ​വ​നം ചെ​യ്യു​ന്ന ചു​ള്ളി​ക്ക​ര സ്വദേശിയായ ഫാദറിന്റെ നാട് കാണാൻ എത്തിയത് 90ഓളം പേ​ർ


കാ​ഞ്ഞ​ങ്ങാ​ട്: ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന് 87 സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 90 പേ​ർ കൂ​ട്ട​ത്തോ​ടെ ചു​ള്ളി​ക്ക​ര​യി​ലെ​ത്തി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​മാ​യി. ആ​ഫ്രി​ക്ക​യി​ൽ സേ​വ​നം ചെ​യ്യു​ന്ന ചു​ള്ളി​ക്ക​ര അ​ടി​മ​രു​ത് സ്വ​ദേ​ശി​യാ​യ ധ​ര​ണി​യി​ൽ ഫാ. ​ടി.​ജെ. ജോ​ർ​ജ് എ​ന്ന ഷാ​ജി​യെ കാ​ണാ​നാ​ണ് ഇ​വ​രെ​ത്തി​യ​ത്25 വ​ർ​ഷ​മാ​യി ആ​ഫ്രി​ക്ക​യി​ലെ ഡോ​ൺ ബോ​സ്കോ സ​ഭ​യു​ടെ ച​ർ​ച്ചി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​ണ് ഫാ.​ജോ​ർ​ജ്. ഇ​വി​ട​ത്തെ നാ​ട്ടു​കാ​രു​മാ​യു​ള്ള വൈ​ദി​ക​ന്റെ അ​ഗാ​ധ​മാ​യ ഹൃ​ദ​യ​ബ​ന്ധ​മാ​ണ് ആ​ഫ്രി​ക്ക​യി​ലെ നൈറോ​ബി സ്വ​ദേ​ശി​ക​ളെ അ​ദ്ദേ​ഹ​ത്തി​ന്റെ നാ​ട് കാ​ണാ​ൻ പ്രേ​രി​പ്പി​ച്ച​ത്.ചു​ള്ളി​ക്ക​ര ഡോ​ൺ​ബോ​സ്കോ ച​ർ​ച്ച് ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണം ഒ​രു​ക്കി. പ​ദ​വി​യി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന ഫാ. ​ജോ​ർ​ജി​ന്റെ പൗ​രോ​ഹി​ത്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യം കൂ​ടി ഇ​വ​രു​ടെ വ​ര​വി​നു​ണ്ട്. ഡോ​ൺ ബോ​സ്കോ ചു​ള്ളി​ക്ക​ര ച​ർ​ച്ചി​ൽ ഇ​വ​ർ​ക്കുവേ​ണ്ടി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി.


മ​ല​യാ​ളം കു​ർ​ബാ​ന​യി​ലും പ​ങ്കാ​ളി​ക​ളാ​യി. ആ​ഫ്രി​ക്ക​യി​ലെ കാ​ത്ത​ലി​ക് വു​മ​ൺ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​ണ് ഇ​വ​രെ​ല്ലാം. തി​ങ്ക​ളാ​ഴ്ച കൂ​ടി ചു​ള്ളി​ക്ക​ര​യി​ൽ ചെ​ല​വ​ഴി​ച്ച ശേ​ഷം ഇ​വ​ർ രാ​ത്രി​യോ​ടെ ആ​ല​പ്പു​ഴ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും. പി​ന്നീ​ട് സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങും.

No comments