Breaking News

കോളിച്ചാലിൽ റോഡിലെ കുഴിയിലേക്ക് ഇരുചക്ര വാഹനം മറിഞ്ഞു യുവാവിന് ദാരുണാന്ത്യം


രാജപുരം:റോഡിലെ കുഴിയിൽ വീണ് ഒരു ജീവൻ കൂടി പൊലിഞ്ഞു. പാണത്തൂർ_കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കോളിച്ചാൽ പ്രടോൾ പമ്പിന് സമീപമുള്ള റോഡിലെ കുഴിയിലേക്ക് ഇരുചക്ര വാഹനം മറിഞ്ഞു റോഡിലേക്ക് തെറിച്ചു വീണ യുവാവിന് ദാരുണാന്തൃം.മാനടുക്കം ശാസ്ത്രിനഗർ കോളനിയിലെ  നിർമ്മാണ തൊഴിലാളി രാമൻ മകൻ വിജേഷ്  (20) ആണ് മരിച്ചത്.ഇന്നലെ രാത്രി ഒൻപത് മണിക്കാണ്  അപകടം. കോളിച്ചാൽ ഡിന്നർ സെറ്റ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. മാതാവ്:കാരിച്ചി. സഹോദരി:വിദ്യ.

No comments