Breaking News

വന്യമൃഗ ഉപദ്രവം നേരിട്ടവർക്കുള്ള നഷ്ട പരിഹാരം ഉടനടി നൽകുക : എ കെ സി സി തോമാപുരം മേഖല സമിതി


ചിറ്റാരിക്കാൻ : കത്തോലിക്ക കോൺഗ്രസ് തോമാപുരം മേഖല സമിതി ജനറൽ ബോഡിയോഗം ചിറ്റാരിക്കാൽ സെന്റ് തോമസ് ചർച്ച് പാരീഷ് ഹാളിൽ നടത്തപ്പെട്ടു. തോമാപുരം ഫൊറോന അസി വികാരി ഫാ. സെബാസ്റ്റ്യൻ തെങ്ങുപ്പള്ളിൽ  യോഗം ഉദ്ഘാടനം ചെയ്തു. എ കെ സി സി തോമാപുരം മേഖല പ്രസിഡണ്ട് ഷിജിത്ത് തോമസ് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു.  യോഗത്തിൽ വന്യമൃഗ ആക്രമണം നേരിട്ട് ജീവിതം കഷ്ടത്തിലായ മലയോര കർഷകർക്ക് ഉടനടി നഷ്ട പരിഹാരം നൽകാൻ സർക്കാർ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പലർക്കും നഷ്ടപരിഹാരം ലഭിക്കാൻ  ഒന്നും രണ്ടും വർഷങ്ങൾ അധികം എടുക്കുന്നതായി യോഗം അഭിപ്രായപ്പെട്ടു.  കാർഷിക ഉൽപ്പനങ്ങളായ തേങ്ങ , റബർ തുടങ്ങിയവയുടെ വിലയിടിവ് തടയുക, അവശ്യ സാധനങ്ങളുടെ വില വർദ്ധനവ് മരവിപ്പിക്കുക, ബഫർ സോൺ വിഷയം, വനാതിർത്തിയിലെ സഥലം സർക്കാർ ഏറ്റെടുക്കുന്നതിലെ അപാകതകൾ പരിഹരിക്കുക, തുടങ്ങി മലയോര കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യൂണിറ്റ് തലങ്ങളിൽ പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കുവാനും, തുടർന്ന് സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ച് സായാഹന ധർണാസമരങ്ങൾ മേഖലാ സമിതിയുടെ നേതൃത്വത്തിൽ നടത്തുവാനും , കർഷക കണ്ണീരിനെ പരിഹാരം കാണുന്നതുവരെ സമര പരമ്പരകളുമായി മുന്നോട്ട് നീങ്ങുവാനും തീരുമാനിച്ചു. യോഗത്തിൽ സെക്രട്ടറി സാജു പടിഞ്ഞാറേട്ട്  സ്വാഗതവും, തോമാപുരം യൂണിറ്റ് പ്രസിണ്ടന്റ് മൈക്കിൾ നായ്ക്കപ്പറമ്പിൽ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് തങ്കച്ചൻ തേക്കുംകാട്ടിൽ, ജോയിന്റ് സെക്രട്ടറി മോളി കുന്നിപ്പറമ്പിൽ , ജാൻസി മാളിയേക്കൽ കൈക്കാരൻ സുനിൽ അമ്മിയാനി തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

No comments