Breaking News

എൽ ഡി എഫ് ഭരണം നിഷ്ക്രിയം: പി കെ കുഞ്ഞാലിക്കുട്ടി പെരുമ്പട്ട ശാഖാ മുസ്ലിംലീഗ് ഓഫീസ് ബാഫഖി തങ്ങൾ സ്മാരക സൗധം ഉദ്ഘാടനം ചെയ്തു


കുന്നുംകൈ: സംസ്ഥാനത്ത് വിദ്യാഭ്യാസ സൗകര്യങ്ങളോ വികസന പ്രവർത്തനങ്ങളോ നടത്താൻ സംസ്ഥാന സർക്കാരിന് സാധിച്ചില്ലെന്നും  എൽ ഡി എഫ് ഭരണം നിഷ്ക്രിയമാണന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ  സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.പുതുക്കിപ്പണിത പെരുമ്പട്ട ശാഖാ മുസ്ലിം ലീഗ് ഓഫീസ്  ബാഫഖി തങ്ങള്‍ സ്മാരക സൗധം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം   നാട്ടിൽ വിഭാഗീയതയും വർഗീയതവും നടത്തി ചിലർ രാക്ഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അതിനു സർക്കാർ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സൗഹാർദവും മതേതരത്വവും കാത്തുസൂക്ഷിച്ചത് മുസ്ലിം ലീഗാണ്.എല്ലാ മതങ്ങളുമായി സൗഹൃദത്തിൽ കൊണ്ട് വരാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നത്.സാദിഖലി  ശിഹാബ് തങ്ങൾ നടത്തിയ സൗഹാർദ സംഗമങ്ങൾ  നാടിനെ ഒരുമിപ്പിച്ചു നിർത്താൻ സാധിച്ചിട്ടുണ്ടന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചടങ്ങിൽ എ.വി അബ്ദുൽ ഖാദർ അധ്യക്ഷനായി. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബുമീരാൻ പ്രഭാഷണം നടത്തി. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം എൻ പി എം  സൈനുൽ ആബിദീൻ തങ്ങൾ നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന വനിതാ സംഗമം വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ കെ എം സി സി ജില്ലാ കമ്മിറ്റിയുടെ മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ചു നൽകുന്ന വിധവാ പെൻഷൻ പദ്ധതിയുടെ ബ്രോഷർ പ്രകാശനവും ബഹ്‌റൈൻ കെ എം സി സി പെരുമ്പട്ട ശാഖാ വനിതാ ലീഗിന് നൽകുന്ന ധന സഹായവും ചടങ്ങിൽ വിതരണം ചെയ്തു. കാക്കടവിൽ നിർമ്മിക്കുന്ന ബൈത്തുറഹ്മയുക്കുള്ള ഗ്ലോബൽ കെ എം സി സി യുടെ ധന സഹായം പി കെ കുഞ്ഞാലിക്കുട്ടി ശാഖാ മുസ്ലിം ലീഗ് നേതാക്കൾക്ക് കൈമാറി.ഖത്തർ കെ എം സി സി നൽകുന്ന ചികിത്സ സഹായം  ചടങ്ങിൽ വിതരണം ചെയ്തു.  മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്‌മാൻ,ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് വി കെ പി ഹമീദലി, മുസ്ലിം ലീഗ് ദേശീയ കൗൺസിലർ എ ജി സി ബഷീർ, സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ എം ശംസുദ്ധീൻ ഹാജി, ജനറൽ സെക്രട്ടറി അഡ്വ. എം ടി പി ഖരീം,ട്രഷറർ ലത്തീഫ് നീലഗിരി, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പി കെ സി റഹൂഫ് ഹാജി, മണ്ഡലം സെക്രട്ടറി പി ഉമര്‍ മൗലവി, വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് ഷാഹിദ അഷ്‌റഫ്,വനിതാ ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ഫാത്തിമ സാദത്ത്,  മണ്ഡലം സെക്രട്ടറി ഫരീദ,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്  ജാതിയിൽ ഹസൈനാർ, ജനറൽ സെക്രട്ടറി എ ദുൽകിഫിലി,എം അബൂബക്കർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ മെമ്പർമാരായ റൈഹാനത്ത് ടീച്ചർ, എം വി ലിജിന,ടി പി അബ്ദുൽ കരീം ഹാജി, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഇഖ്ബാൽ പെരുമ്പട്ട, എം എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് സൈഫുദ്ധീൻ തങ്ങൾ, എം ടി പി മുഹമ്മദാലി,എം ഹനീഫ പെരുമ്പട്ട, ബഷീർ മൗലവി, പി കെ ലത്തീഫ്, എം ഉസ്മാൻ, മുസ്തഫ പെരുമ്പട്ട,  ഗ്ലോബല്‍ കെ എം സി സി നേതാക്കളായ പി കെ സി ശംസുദ്ധീൻ,എം ടി പി ആബിദ്, പി കെ സി റഹീം, എ ജി സ്വാലിഹ്  എന്നിവർ സംസാരിച്ചു.

No comments