Breaking News

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ രചനയിൽ സുധീഷ് ഗോപിനാഥിന്റെ സംവിധാനം : മലയോരത്തിൻ്റെ മണ്ണിൽ ഇനി "മദനോത്സവം" ചിത്രത്തിൻ്റെ പൂജ രാവിലെ ബളാൽ ശ്രീ ഭഗവതീ ക്ഷേത്രത്തിൽ വച്ച് നടന്നു


വെള്ളരിക്കുണ്ട്: അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രം "മദനോത്സവം" സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്നു. ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാളാണ് ചിത്രത്തിന്റെ തിരക്കഥ. രതീഷ് ബാലകൃഷ്‌ണ പൊതുവാളിന്റെ സിനിമകളിലെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മദനോത്സവം വളരെ രസകരമായ ഒരു ഗാനത്തിന്റെ ടീസറിലൂടെയാണ് വരവറിയിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവൻ, സുധി കോപ്പ, മനോജ് കെ.യു (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) , രഞ്ജി കാങ്കോൽ, എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ബളാൽ, വെള്ളരിക്കുണ്ട്, രാജപുരം, കൂർഗ്,മടിക്കേരി എന്നീ സ്ഥലങ്ങളിൽ ആണ് നടക്കുന്നത്.

സൂപ്പർ ഹിറ്റായി മാറിയ "ന്നാ താൻ കേസ് കൊട്' സിനിമയുടെ പ്രധാന അണിയറ പ്രവർത്തകർ ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'മദനോത്സവം'.


"കാണാ ദൂരത്താണോ കാണും ദൂരത്താണോ ആരും കാണാതോടും മോഹക്ലോക്കിൻ സൂചി" പാടിയെത്തിയ മദനോത്സവത്തിന്റെ സോങ് ടീസറിന് ഗംഭീര വരവേൽപ്പ് ആണ് സോഷ്യൽ മീഡിയയിൽ. നിരവധി താരങ്ങളും മദനോത്സവത്തിന് ആശംസകളുമായി ഗാനത്തിന്റെ ടീസർ ഷെയർ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ് : കഥ ഇ.സന്തോഷ് കുമാർ, ഡി ഓ പി ഷെഹ്നാദ് ജലാൽ, ക്രിയേറ്റിവ് പ്രൊഡ്യൂസർ ജെയ്.കെ, പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, എഡിറ്റർ വിവേക് ഹർഷൻ, സംഗീതം ക്രിസ്റ്റോ സേവിയർ, ലിറിക്‌സ് വൈശാഖ് സുഗുണൻ, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ, ആർട്ട് ഡയറക്റ്റർ കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം മെൽവി.ജെ, മേക്കപ്പ് ആർ.ജി.വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ അഭിലാഷ് എം.യു, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്‌ണൻ, ഡിസൈൻ അറപ്പിരി വരയൻ, പി ആർ ഓ പ്രതീഷ് ശേഖർ.

ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന ചിത്രീകരണത്തിന് തുടക്കം കുറിച്ച് ചിത്രത്തിൻ്റെ പൂജ വ്യാഴാഴ്ച്ച രാവിലെ ബളാൽ ശ്രീ ഭഗവതീ ക്ഷേത്രത്തിൽ വച്ച് നടന്നു. എം. രാജഗോപാലൻ എം.എൽ.എ, സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള സിനിമാ രംഗത്തെ പ്രമുഖരും അണിയറ പ്രവർത്തകരും ക്ഷണിതാക്കളും ചടങ്ങിൽ പങ്കെടുത്തു.






No comments