Breaking News

മുലയംസിംഗ് യാദവിൻ്റെ നിര്യാണത്തിൽ അഖില കേരള യാദവ സഭ അനുശോചനം രേഖപ്പെടുത്തി


മുൻ കേന്ദ്ര മന്ത്രിയും യു പി മുഖ്യമന്ത്രിയുമായ മുലയം സിംഗ് യാദവിൻ്റെ നിര്യാണത്തിൽ അഖില കേരള യാദവ സഭ അനുശോചനം രേഖപ്പെടുത്തി.  പിന്നോക്ക വിഭാഗത്തിൻ്റെ ഉന്നമനത്തിനും  ക്ഷേമ പ്രവർത്തനത്തിനും മുഖ്യധാരയിൽ പ്രവർത്തിച്ച ഒരു നേതാവായിരുന്നു വെന്നും ഭാരതത്തിലെ യാദവ സമൂഹത്തിന് ഈ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും യോഗം വിലയിരുത്തി.  അനുശോചന യോഗത്തിൽ യാദവ സഭ ജനറൽ സെക്രട്ടറി കെ.എം. ദാമോദരൻ സ്വാഗതo പറഞ്ഞു. സംസ്ഥന പ്രസിഡന്റ് കെ. ശിവരാമൻ മേസ്ത്രി അദ്ധ്യക്ഷത വഹിച്ചു.  ആൾ ഇന്ത്യാ യാദവ മഹാസഭ ദേശീയ സെക്രട്ടറി അഡ്വ.എം. രമേശ് യാദവ്, രക്ഷാധികാരി  വയലപ്രം നാരായണൻ , ട്രഷറർ എൻ സദാനന്ദൻ ജില്ലാ പ്രസിഡണ്ട് ബാബു മാണിയൂർ, താലൂക്ക് പ്രസിഡണ്ട്മാരായ കമലാക്ഷൻ മുന്നാട് , നന്ദകുമാർ വെള്ളരിക്കുണ്ട് എന്നിവർ സംസാരിച്ചു.  വിശ്വനാഥൻ മലയക്കോൾ നന്ദി പറഞ്ഞൂ.

No comments