Breaking News

ഒടയംചാൽ കൂരാമ്പിക്കോൽ ഗോപാലൻ ചികിത്സാസഹായ കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറി


ഒടയംചാൽ: ആലടുക്കം കൂരാമ്പിക്കോൽ ഗോപാലൻ ചികിത്സാ സഹായകമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച ഒരുലക്ഷത്തി മൂവായിരത്തി നാനൂറ്റി അറുപത് (103460) രൂപ കൈമാറി. കമ്മിറ്റി കൺവീനർ  ടി  മോഹനൻ, ചെയർമാൻ രാമചന്ദ്രൻ ,സുരേഷ് ആലടുക്കം, സന്തോഷ് ഒടയംചാൽ  തുടങ്ങിയവർ നേതൃത്വം നൽകി. വൻകുടലിൽ ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗോപാലനെ സഹായിക്കുവാൻ നാട്ടുകാർ ഇടപെട്ട് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ A/C ഉം തുടങ്ങിയിട്ടുണ്ട്. നമ്പർ : 11OOO1000015463 lFSC IOBA OOO1100.

No comments